കരകൌശലവസ്തുക്കളുടേയും കളിപ്പാട്ടങ്ങളുടേയും മറ്റും പ്രദർശനവിൽപ്പനകൾ നടക്കുന്ന ഒരു ഫെയറിലേക്ക് ഒരു സന്ധ്യാസമയത്ത് ശ്രീമതിയേയും കുട്ടിയേയും കൂട്ടി പോകുമ്പോഴാണ് ആറുവർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞ, എഞ്ചിനീയറിങ് കോളേജിൽ തന്റെ സഹപാഠിയായിരുന്ന സുഹൃത്തിനെ ശ്രീമാൻ കാണുന്നത്. ഈയിടെ സ്ഥലം മാറ്റം കിട്ടി ആ സ്ഥലത്തേക്ക് വന്നതാണത്രെ. ‘എടാ താടി...........’ എന്ന് അഭിസംബോധന ചെയ്ത് കുശലങ്ങൾ ചോദിക്കുന്നതിനിടെ ശ്രീമതിയേയും കുട്ടിയേയും ശ്രീമാൻ സുഹൃത്തിനു പരിചയപ്പെടുത്തി. ‘നീ കണ്ടിട്ടുണ്ടായിരിക്കും, നമ്മുടെ കോളേജിനടുത്തു തന്നെയുള്ള ......കോളേജിൽ പഠിച്ചിരുന്നതാ.ഇതെന്റെ മകൻ’ എന്നു പറഞ്ഞ് കുട്ടിയെ തന്നോട് ചേർത്ത് നിറുത്തി നിറുകയിൽ തലോടി.പിന്നെ ഔപചാരികതയ്ക്കായ് സുഹൃത്ത് ഭാര്യയോട് എന്തോ കുശലം ചോദിക്കുന്നതിനിടെ അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തന്റെ കട്ടിക്കണ്ണടയെടുത്ത് മുഖത്തു വച്ചു, പിന്നെ ഫെയറിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ചു. അഴുക്കോ പൊടിയോ കൊണ്ട് കണ്ണടയുടെ ഗ്ലാസ്സിനുണ്ടായിരുന്ന മങ്ങൽ തുടക്കാൻ അയാൾ അപ്പോൾ മിനക്കെട്ടില്ല.
ഭാര്യയും മകളും വീട്ടിൽ തനിച്ചാണ് എന്നതിനാൽ ‘വീണ്ടും കാണാം’എന്നു പറഞ്ഞ് പോകാൻ തിടുക്കം കൂട്ടുന്നതിനിടെ ശ്രീമാന്റെ മേൽവിലാസവും ഫോൺ നമ്പറുമുള്ള കാർഡ് കൈപറ്റി വീട് ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുമ്പോൾ സുഹൃത്ത് ചിന്തിച്ചതെന്തെന്നാൽ തന്റെ അതേ പേരുകാരായ മറ്റു സഹപാഠികൾക്കിടയിൽ, തിരിച്ചറിയാൻ വേണ്ടി മറ്റുള്ളവരാൽ ‘താടി’ എന്നു ചേർത്ത് പേർ വിളിക്കപ്പെട്ടിരുന്ന താൻ, ഭാര്യ പലവട്ടം നിർബന്ധിച്ചിട്ടും വടിച്ചു കളയാതെ നിർത്തിയിരിക്കുന്ന ആ താടി, കോളേജ് വിദ്യാഭ്യാസകാലത്തിനിടെ എപ്പോഴെങ്കിലും വടിച്ചു കളഞ്ഞിരുന്നോ എന്നാണ്.
ഫെയറിന്റെ മുന്നിലെ തിരക്കിനിടയിൽ, ശ്രീമതിയിൽ നിന്നും അൽപ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽപ്പം വലത്തോട്ട് തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്; തന്റെ ഇടത്തേ കൈത്തണ്ടയിൽ തൂങ്ങി നടക്കുന്ന അഞ്ചു വയസ്സുകാരൻ മകനെ ഒന്നുകൂടി ശരീരത്തോട് ചേർത്തു പിടിച്ച്, അവന്റെ മൂർദ്ധാവിൽ അരുമയായി ഒന്നു ചുംബിച്ചിട്ട് ശ്രീമാൻ ചിന്തിച്ചതിങ്ങനെ ‘ഛേ...ഇന്നു കർചീഫ് എടുക്കാൻ മറന്നു’
സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്
ഫെയറിൽ നിന്നും അച്ഛൻ വാങ്ങിക്കൊടുക്കാമെന്നേറ്റിരുന്ന, സ്വിച്ചിട്ടാൽ ചിരിക്കുകയും ചാടുകയും ഓടുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന യന്ത്രപ്പാവയെ മാത്രം ഓർത്തു കൊണ്ടു നടന്നിരുന്ന കൊച്ചു മോൻ, ആലോചനയിൽ മുഴുകുമ്പോൾ എപ്പോഴും ചെയ്യാറുള്ളതു പോലെ, അവന്റെ വലത്തേ താടിയിലെ മുത്തു പോലുള്ള മറുകിൽ, അവനറിയാതെ കൈ വിരലുകളാൽ ഉഴിഞ്ഞു കൊണ്ടിരുന്നു
Sunday, 19 October 2008
Subscribe to:
Post Comments (Atom)
44 comments:
സിമി...ആടിനേയും പശുവിനേയും ഇത്തവണ മേയാൻ വിട്ടു
ശ്രീമതി എന്തായിരിക്കാം അപ്പോള്‍ അങ്ങനെയൊക്കെ ചിന്തിച്ചത്....
ഛേ...കർചീഫ് എടുക്കേണ്ടതായിരുന്നു.
കൊച്ചുമോന്റെ ചിന്ത മാത്രം പറഞ്ഞില്ല.
മോന് എന്ത് ചിന്തിച്ചു?????
thank you all for the reply
siva...u got something siva.
ശ്രീമതി എന്താവാം അങ്ങിനെ ഒക്കെ ചിന്തിച്ചത്? ഞാൻ പറയൂല്ല
a third eye view
congrats
അതാണ്... ശ്രീമതിയെന്തേ അങ്ങനെ ചിന്തിച്ചു? എന്തോ കുഴപ്പമുണ്ടല്ലോ!
കല്ല്.
പിന്നെ, ഈ ടൈറ്റില്‍ എന്റെ ശൈലിയെ അനുകരിക്കുന്നു ;) ഞാന്‍ കേസുകൊടുക്കും ;)
എന്റെ ഒന്നു രണ്ടു സാമ്പിള്‍ ടൈറ്റിലുകള്‍ --
# പൂച്ചകളും മുയല്‍ക്കുട്ടിയും... പെണ്‍കുട്ടിയും പിന്നെ ഞാനും
# ഊര്‍ജ്ജതന്ത്രവും ശുനകനും ... പിന്നെ ഞാനും ...
ശ്രീ, അശ്വതി...കൊച്ചു മോന്റെ ചിന്തയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടല്ലൊ..യന്ത്രപ്പാവയെ കുറിച്ച്.
amantowalkwith...കഥ മനസ്സിലാക്കിയെന്നറിഞ്ഞതിൽ സന്തോഷം
sands...യ്യോ..ഡോൺഡൂ..ഡോൺഡൂ..കേസൊന്നും കൊടുക്കല്ലേ. സാന്റ്സിന്റെ മേൽപ്പറഞ്ഞ പോസ്റ്റുകളിൽ ഏതൊക്കെയോ ഞാൻ വായിച്ചിട്ടുണ്ടെന്നു തോന്നുന്നു. പക്ഷെ ഇതിനു പേരിട്ടപ്പോൾ ഞാനതൊന്നും ഓർത്തതേ ഇല്ല. ‘യന്ത്രപ്പാവ’[വികാരങ്ങളോ കണ്ണീരോ ഇല്ലെന്നതൊരു അപവാദം] എന്ന പേരാണ് ഞാനീ കഥയ്ക്ക് ആദ്യം കൊടുത്തത്. പിന്നീട് മാറ്റിയതാ. വേണേൽ പഴയ പേര് തന്നെ ഇടാട്ടോ.. കേസ് കൊടുക്കല്ലേ പ്ലീസ്
[ഫിലിം ഡയറക്റ്റർ വിനയനെങ്ങാനും ഇനി ചന്ദ്രഹാസവുമിളക്കി വരുമോ ആവോ!!]
നന്നായി ലക്ഷ്മി :)
***************
ഓഫ് ലക്ഷ്മിയും കരിങ്കല്ലും പിന്നെ വിനയനും :)
ഇതൊക്കെ വായിച്ച് കഴിഞ്ഞപ്പോ ഞാനെന്താ ചിന്തിച്ചിട്ടുണ്ടാകുക? ഭക്ഷണം കഴിച്ചില്ല.. വിഷക്കുണൂ....
പല പ്രവര്‍ത്തികളും കഴിയുമ്പോഴാണ് ചിന്തകള്‍ നമ്മെ അലോസരപ്പെടുത്തുക അല്ലെ? :)
യന്ത്രപ്പാവ എന്ന പേരായിരുന്നു കൂടുതല്‍ നല്ലത്
നന്ദന്/നന്ദപര്‍വ്വം
ഇങ്ങിനെയല്ലേ കഥ പറയെണ്ടത്!
(എല്ലാരും ഉറക്കം കളഞ്ഞാലോചിയ്ക്കട്ടെ,ല്ലേ? ക്ല്ലൂവൊക്കെ കൊടുത്താലും വേസ്റ്റാ)
ഇഷ്ട്ടായിട്ടൊ ലക്ഷ്മി.
കഥ പറയാന്‍ ചിത്രം വരയ്ക്കും പോലെ തന്നെ അറിയാം അല്ലേ.. ഒളിച്ച് വയ്ക്കേണ്ടത് ഒളിച്ചുവയ്ക്കാനും.
ഇത്രേ വല്യ രഹസ്യം.. ഒരു കര്‍ച്ചീഫ് കൊണ്ട് തുടച്ചാല്‍ പോകുമോ..?
ഒരു മറുക് ഒരു താടിയില്‍ ഭദ്രമാണെങ്കിലും ഒരു ട്രാന്‍സ്ഫറിന് ഇനി ശ്രീമതി എന്ത് കാരണങ്ങളാവും പറയുക...
കഥ ഇഷ്ടമായി.
കഥയുടെ പേര് ഇഷ്ടമായില്ല.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
കഥയിലെ മൌനം ഇഷ്ടായി
SrImathikku transfer nirbandhamaayum veeNO? athu rOgam vERe. nannaayirikkunnu!!
എന്റമ്മെ...
അതു മറ്റെ ആളുടെ വകയാണോ....
കാക്ക കൂട്ടില്‍ കുയില്‍ മുട്ട...
സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്
സത്യത്തില്‍ ആദ്യത്തെ കമെന്റ് ഈ പോസ്റ്റിനിടേണ്ടത് ഞാനായിരുന്നു. പക്ഷെ മുകളില്‍ കാണുന്ന വരികള്‍ക്കുള്ള അര്‍ത്ഥം കണ്ടുപിടിക്കാന്‍ എനിക്കായില്ല; പിന്നീട് ഒന്നു കൂടി വിശദമായി വായിച്ചിട്ട് മറുപടി പറയാം എന്നു വിചാരിച്ചു...
പക്ഷെ ഇപ്പോഴും കുറെയേറെ സംശയചിന്തകളാല് മനസ്സുനിറഞ്ഞുതന്നെയിരിക്കുന്നു. അതുകൊണ്ട് കൃത്യമായി വിശകലനം നടത്തി ഒരു ക്മെന്റ് ഇടാന്‍ സാധികുന്നില്ല....
എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് അല്ലേ...
അതിമൌനം അര്‍ത്ഥാന്തരങ്ങള്‍ തരുന്നു. ഈ മൌനവും വാചാലം
നന്നായിരിക്കുന്നു....
സസ്നേഹം,
ജോയിസ്..!
ശൈലി കൊള്ളാം കേട്ടോ.അതു പോലെ തന്നെ ആശയവും.ആദ്യം ഒരു ഇന്‍സിഡന്റ് പറഞ്ഞിട്ട് പിന്നെ ചിന്തകള്‍
ഇഷ്ടപെട്ടു.
എന്തൊക്കെയോ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച കഥ. അതുകൊണ്ടെന്താ ഞാന്‍ ചിന്തിച്ചങ്ങു കാട് കയറി. വല്ല മേഘമല്ഹാറു പോലെയാണോ. ശ്രീമതിക്ക് പേടിയായോ ആ കൂട്ടുകാരനെ കണ്ട്?
replies ഇട്ട എല്ലാവർക്കും നന്ദീട്ടോ.
സജിഅച്ചായാ, സിരിജ എൻ എസ്...’ഞാൻ ഇരിങ്ങലി’ന്റെ കമന്റിലുണ്ട് ഉത്തരം
കൊള്ളാം കേട്ടോ...
എല്ലാരുടെയും ഒരോ ചിന്തകളെ
എന്തൊക്കേ ആണാവോ അവര്‍ ചിന്തിക്കുന്നെ എന്നു ഞാന്‍ ചിന്തിച്ചു തലപുകച്ചു...എന്റെയും ഒരൊ ചിന്തകളെ
:)
ആദ്യമായിട്ടാണു ഈ ബ്ലോഗിലേക്കു കടന്നതു.സന്തോഷം തോന്നുന്നു. നല്ല ഒഴുക്കുള്ള ശൈലി..ആര്‍ഭാടമില്ലാത്ത വാക്കുകള്‍...ആകെ കൂടി ഒരു ശാലീന സൌന്ദര്യം അനുഭവപ്പെടുന്നു.
(“അൽപ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽപ്പം വലത്തോട്ട് തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്“)ഒന്നുകൂടി വായിക്കൂ. സ്വല്പം അസ്വാരസ്യം തോന്നുന്നുണ്ട്. ഒഴിവാക്കുക. ഭാവുകങ്ങള്‍.
കുഞ്ഞുബി
dreamyeyes, kunjubi...thanks a lot
അഗ്നി...ശ്ശൊ. ചുമ്മാ ആളിക്കത്താതെ
ഞാൻ അഗ്നിയുടെ പേര് അബദ്ധത്തിലെങ്ങാൻ അവിടെ പറഞ്ഞോ എന്നു ഒന്നു കൂടി നോക്കട്ടെ കെട്ടോ...
നോക്കി കെട്ടോ...ഞാനൊന്നും പറഞ്ഞിട്ടില്ലല്ല്ലൊ. ഉവ്വോ?
‘നന്നായിട്ടുണ്ട് .
ഭാവുകങ്ങൾ
ആദ്യമായാണിതിലേ ഇഷ്ടമായി ആ ഇരിപ്പ്.
ട്രാൻസ്ഫറിനെപ്പറ്റിയാണോ ആലോചിക്കുന്നേ????‘
അതപ്പോഴേക്കും കണ്ടുപിടിച്ചോ? ഛേ.. [ആരോടും പറയല്ലേ]
ഹ ഹ. വന്നതിനും കമന്റിട്ടു ‘പ്രോത്സാഹനം’ അറിയിച്ചതിനും നനദി
ചിന്തകള്‍ :)
ചില കാര്യങ്ങള്‍ പറയാതിരിക്കുംബോഴാ അതിന്റെ സൌന്ദര്യം... അത് നന്നായി ഉപയോഗപ്പെടുതിയിരിക്കുന്നു... അഭിനന്ദനങ്ങള്‍
നന്നായി ലക്ഷ്മി
എനിക്ക് തോന്നുന്നത് എനിക്ക് വായിച്ചു മനസിലാക്കാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നാണു. പലതവണ വായിച്ചിട്ടും ഇതിന്റെ സാരം പിടികിട്ടിയില്ല എന്നതിനാല്‍ എന്റെ കഴിവുകേടു അംഗീകരിച്ചു ഒന്നും പറയുന്നില്ല. :-D
ലക്ഷ്മി, വായിക്കാന്‍ വൈകി. ഇഷ്ടപ്പെട്ടു - ഉഗ്രന്‍ കഥ. പാവം ഭര്‍ത്താവ്.
പശുവിനേം ആടിനേം മേയാന്‍ വിട്ടതിനു പ്രത്യേകം താങ്ക്സ് :)
ശ്ശേടാ ഭാര്യേ...!!
പാവം ഭര്‍ത്തവ്....:(
കഥ പറഞ്ഞ രീതി ഇഷ്ടമായി
ഇയാള്‍ സാഹിത്യകാരിയോ കവയിത്രിയോ ഒന്നുമല്ല, വെറുതെ കുത്തിക്കുറിക്കും... അല്ലെ? ഇതിനെയൊക്കെ "കുത്തിക്കുറിപ്പ്" എന്ന് പറഞ്ഞാല്‍ കൊള്ളാല്ലോ... ഇതൊക്കെ മയില്‍പ്പീലി ചിത്രങ്ങള്‍ ആണ്...
ഹഹ എനിക്ക് ആ മറുകിന്റെ കാര്യവും , ലവന് നീട്ടി വളര്‍ത്തിയ താടിയുടെ കാര്യവും ഓര്‍ത്തപ്പോള്‍ പഴയ മോഹന്‍ലാല്‍ സിനിമ ഓര്‍മ്മ വന്നു ( പേരു മറന്നുപോയി).
ആനന്ദ് ആണോ മാതൃക ??? പുള്ളിയുടെ ആള് കൂട്ടത്തില്‍ തനിയെ വായിച്ചപ്പോ ഉണ്ടായ അതേ ഫീലിംഗ്.... ഒന്നും മനസ്സിലായില്ല.... (കുറ്റം പറഞ്ഞതല്ല ... ഒരു 23 വയസ്സുകാരന്റെ ആസ്വാദന ശേഷി അത്രയേ ഉള്ളു.... കുറെ കഴിയുമ്പോള്‍ മനസ്സിലാകുമായിരിക്കാം...)
എന്തായാലും ഞാന്‍ ഇനിയും വരും....
ശ്രീമതി എന്താവാം അങ്ങിനെ ഒക്കെ ചിന്തിച്ചത്? കൊച്ചു കള്ളി, ശ്രീമതി ആളു കൊള്ളാട്ടൊ..
വല്ലാണ്ട് ചിന്തിപ്പിച്ചു.
ലക്ഷ്മി....പോസ്റ്റ് നന്നായിരിക്കുന്നു മോളെ , ഇനിയും വരാം
മറുപടി ഇട്ട എല്ലാവർക്കും നന്ദി
'കല്യാണി' said...
ലക്ഷ്മി....പോസ്റ്റ് നന്നായിരിക്കുന്നു മോളെ , ഇനിയും വരാം
അമ്മയെ ഇവിടെ കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു, പ്രാർത്ഥനകളും
കൊസ്രാകൊള്ളി...ആനന്ദിന്റെ രചനകളിൽ ഞാൻ ആകെ വായിച്ചത് ഗോവർധനന്റെ യാത്രകൾ മാത്രമാണ്. അതു തന്നെ ഒരു കൊഴുപ്പിച്ച കണ്ണുകുത്തിപ്പൊട്ടിക്കൽ രംഗം വായിച്ചതോടെ ഞാൻ പുസ്തകമടച്ചു. അത്ര വിഷമിച്ച് വായിച്ചിട്ട് ഒന്നും നേടാനില്ല എന്നു തോന്നിയിട്ട്.അഭയാർത്ഥികൾ കയ്യിലുണ്ട്. തുറന്നിട്ടില്ല ഇതു വരെ. ഇത്രയൊക്കെയാണ് ആനന്ദിന്റെ രചനകളുമായുള്ള എന്റെ ബന്ധം.
കൊസ്രാകൊള്ളി പറഞ്ഞ, ആനന്ദിന്റെ ആ രചന ഞാൻ വായിച്ചിട്ടും ഇല്ല.വന്നതിനും വായിച്ചതിനും നന്ദി കെട്ടോ
രണ്ടാവര്‍ത്തി വായിച്ചു.
കൊള്ളാം.
:-)
ഉപാസന
ente kannadayil puka ...
:) കഥ നന്നായി. ഒന്നു ഇരുത്തി ചിന്തിപ്പിച്ചു ..
nannayittundu
http://www.karunamayam.blogspot.com/
:
കഥയും, കമന്ടും വായിച്ചു ചിന്തിച്ചു,ചിന്തിച്ചു ഒരു വഴിയ്ക്കായി. പിന്നെ ഇരിങ്ങലിണ്ടെ കമന്ടില് ഉത്തരമുണ്ടെന്നു പറഞ്ഞപ്പോള്‍ bulb കത്തി.
Post a Comment