Friday 16 January 2009

‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....

...........ആർക്കും വയ്ക്കാം..വരിക..വരിക..’

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലേ ഉയർന്നു കേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും

കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരേ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു.

രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളൂ അയാളെ ആ തെരുവിൽ കണ്ടു തുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത ആ തെരുവിൽ പലചരക്കു കടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം പേരേ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നു മുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആൾക്കാരും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്.

മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്കു പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് പോകാറാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്കു ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.

നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറേ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും കൂടി പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും.

ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്നച്ചുതേട്ടൻ ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിത കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്നു പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളെടുത്തു കൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചകൾ നിമിഷങ്ങളിൽ മാറിമറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു

അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്നു തോറ്റുകൊണ്ടേയിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല. പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിലെമ്പാടും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചി ഇടക്കിടെ പരതി നോക്കുന്നതും, ‘സമയമായിട്ടില്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്നു പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായി തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല

പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കു ചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായി തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി.

ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണു കിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞു കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞു പിടയുന്ന ഒരു പിഞ്ചു മേനി കണ്ടു. അയാൾക്കുള്ളിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു. വർഷങ്ങൾക്കു മുൻപ് തന്റെ കൈകളിൽ കിടന്നു പിടഞ്ഞു മരിച്ച തന്റെ കുഞ്ഞു മകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽ കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. കൂടി നിന്ന് വാവിട്ടു കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി.

ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു

ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലേ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്

പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായൈരുന്നു

50 comments:

Jayasree Lakshmy Kumar said...

പാമരന്റെ എനിക്കു വളരേ ഇഷ്ടപ്പെട്ട ‘അഗ്നിപുഷ്പം’ എന്ന കഥയാണ് ഇങ്ങിനെ ഒന്ന് എഴുതാനുള്ള പ്രചോദനമായത്. അത് മറ്റൊരു വ്യൂവിലൂടെ പറയണമെന്നു തോന്നി. പാമരന് ഒരുപാട് നന്ദി

ഹരീഷ് തൊടുപുഴ said...

ലക്ഷ്മിയുടെ കഥകള്‍ വായിക്കുമ്പോള്‍ പലവിധത്തിലുള്ള ജീവിതാനുഭവങ്ങളുടെ നറൂങ്ങുകളിലേക്കാണ് കടന്നു ചെല്ലുന്നത്...
ഇത്തവണയും പിഴച്ചില്ല...
പക്വതാപൂണ്ണമായ എഴുത്ത്...
ആശംസകളോടെ...

Calvin H said...

കഥ നന്നായി,

ഒറ്റപ്പെട്ട വികാരങ്ങളാണ് സംഘടിതമായ ലക്ഷ്യങ്ങളല്ല തീവ്രവാദങ്ങള്‍ക്കു പുറകില്‍ എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുകയലേ ഇത്തരം കഥകളില്‍ എന്നൊരു സംശയം നിലനില്‍ക്കുന്നു. ഇത്രയും സിമ്പിള്‍ ആയ മാനുഷികവികാരങ്ങള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന തരം ഭ്രാന്താണോ ഭീകരത?

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു.

ഭീകരരും മനുഷ്യർ തന്നെയാണല്ലോ അല്ലെ? ആരും ഭീകരരായി ജനിയ്ക്കുന്നുമില്ല. പ്രതീക്ഷിയ്ക്കാത്ത രീതിയിൽ കഥ അവസാനിപ്പിയ്ക്കുന്നതിൽ വിജയിച്ചിരിയ്ക്കുന്നു. ആശംസകൾ..

the man to walk with said...

ashamsakal

raadha said...

കാലനുചിതമായ കഥ . നന്നായിരിക്കുന്നു ലക്ഷ്മി..എന്താ പറഞ്ഞു വരുന്നത് എന്ന് കാത്തോര്തിരുന്നു ...നിരാശപ്പെടുത്തിയില്ല . :)

പാമരന്‍ said...

പടച്ചോനേ! ഞാന്‍ ഈ നാട്ടുകാരനേ അല്ല!

smitha adharsh said...

as usual..that Lakshmi touch...
busy with packing...
catch u later..
Lakshmi de katha kandappol,odi vannathaa...

mayilppeeli said...

വളരെ നല്ല കഥ, മനുഷ്യ മനസ്സിന്റെ ആര്‍ക്കും കാണാന്‍ പറ്റാത്ത നിഗൂഢതകളില്‍ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നു....... അതു സ്വപ്നങ്ങളാവാം ദുഖങ്ങളാവാം, മോഹങ്ങളോ മോഹ ഭംഗങ്ങളോ ആവാം അല്ലേ.....നന്നായിരിയ്ക്കുന്നു...ആശംസകള്‍.....

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു വന്നപ്പോള്‍ 'അഗ്നിപുഷ്പം’ ആണ് എനിക്കും ഓര്‍മ്മ വന്നത്....
താഴത്തെ കമന്റ് കണ്ടപ്പോള്‍ ആശ്വാസം.....
നല്ല അവതരണം!!!!

വികടശിരോമണി said...

ശ്രീഹരിയുടെ ചോദ്യം പ്രസക്തമാണ്.
സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്ക് പ്രശ്നങ്ങളെ ചുരുക്കിക്കാണിക്കുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്.സംഘചേതനയുടെ പ്രവൃത്തികളെ വ്യക്തിനിഷ്ഠമായി ലളിതവായന നടത്തുന്നത്,ലക്ഷ്‌മ്യേട്ത്തി ഉദ്ദേശിച്ചില്ലെങ്കിലും,നല്ലതായി എനിക്കു തോന്നുന്നില്ല.
ആശംസകൾ.

Jayasree Lakshmy Kumar said...

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.

ശ്രീഹരി പറഞ്ഞത് തികച്ചും സത്യമാണ്. ഒറ്റപ്പെട്ട വികാരങ്ങളേക്കാൾ സംഘടിത ലക്ഷ്യങ്ങൾ തന്നെയാണ് ഒരോ ഭീകരാക്രമണത്തിനു പുറകിലും. പക്ഷെ അവിടെ എത്തിപ്പെടാൻ സാധ്യതയുള്ള ചുരുക്കം ചില, വികാരങ്ങൾ വ്രണപ്പെട്ട ഒറ്റയാന്മാരെ കുറിച്ചും പറയണമെന്നു തോന്നി. മുംബൈ ഭീകരാക്രമണത്തിൽ പിടിക്കപ്പെട്ട ഖസബിനെ ചോദ്യം ചെയ്തപ്പോൾ അയാൾ വെളിപ്പെടുത്തിയ പല കാര്യങ്ങളിൽ ഒന്ന്, ഇങ്ങിനെയുള്ള ഭീകര സംഘടനകൾ അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോൾ അവർ സ്വകുടുംബബന്ധങ്ങൾ വിച്ഛേദിച്ചവരാണെന്ന് ഉറപ്പു വരുത്തിയിരുന്നു എന്നാണ്. അത്തരം കേസുകളിൽ ഇതിൽ പറഞ്ഞ പോലുള്ള വ്രണിതവികാരങ്ങളുള്ളവർ വന്നു പെടാനുള്ള ചാൻസ് വളരേ അധികമാണ്. ഒരു ചാവേറാവാൻ കൂടുതൽ യോഗ്യത ഇവരിൽ ഇത്തരം സംഘടനകൾ കണ്ടേക്കാം. കാരണം അയാൾക്ക് ഒരു നിശ്ചിതലക്ഷ്യമുണ്ട്.[പ്രതികാരമാർഗ്ഗമുപേക്ഷിച്ച് ഈ കഥയിൽ അയാൾ അതിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യുന്നു] അടിച്ചമർത്തപ്പെട്ടതും മുറിവേറ്റതുമായവ [വികാരമായാലും ഒരു ജനതയായാലും] ഉയിർത്തെഴുന്നേൽക്കും എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് ഭീകരരാലായാലും മറ്റാരാലായാലും. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ തൽക്കാലജയം ആർക്കായാലും അത് തൽക്കാലത്തേക്ക് മാത്രമാണ്. തലമുറകളിലായി കത്തിപ്പടരാനുള്ള തീയാണ് ഇപ്പോൾ അവിടെ വർഷിച്ചു കൊണ്ടിരിക്കുന്നത്. ഒന്നിനു പത്തായി..പത്തിനു നൂറായി..

തറവാടി said...

ഒഴുക്കുള്ള എഴുത്ത്.

ചങ്കരന്‍ said...

നല്ല കഥ, ആശംസകള്‍

Unknown said...

good ..iniyum ezhuthuka
congra

അച്ചു said...

good one lakshmi....

BS Madai said...

ചാവേറുകളുടെ തലച്ചോറും വികാരങ്ങളും ആണു അവരെ വിലക്ക് അല്ലെങ്കില്‍ വാടക്കെടുക്കുന്നവര്‍ ആദ്യം വാങ്ങുന്നത്. പിന്നെ അവര്‍ക്ക് കല്പിച്ചുകൊടുക്കുന്ന ഒരു ലക്ഷ്യം മാത്രം.... കഥ നന്നായിട്ടുണ്ട് - ഞാനതിന്റെ practical side-നെപ്പറ്റി ഒന്നു സൂചിപ്പിച്ചൂ എന്ന് മാത്രം.
(blood diamond എന്ന ചിത്രത്തില്‍ കുട്ടികളെ recruit ചെയ്യുന്നതും ശത്രുക്കളെ (?!) കൊല്ലാന്‍ train ചെയ്യിക്കുന്നതും അതിനവരെ മാനസികമായി ഒരുക്കുന്നതും കാണിക്കുന്നുണ്ട്..)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒറ്റവായനയില്‍ നല്ല കഥ.
നല്ല വിവരണം.

ചാണക്യന്‍ said...

വശ്യമായ എഴുത്ത്....
അഭിനന്ദനങ്ങള്‍.....

Typist | എഴുത്തുകാരി said...

എനിക്കും വായിച്ചുവന്നപ്പോള്‍ ‘അഗ്നിപുഷ്പം‘ തന്നെയാണ് ഓര്‍മ്മ വന്നതു്. ചില സമയങ്ങളില്‍ അവരും മനുഷ്യരായി മാറുന്നു, ഇല്ലേ?

ബിന്ദു കെ പി said...

അതെ, അടിച്ചമർത്തപ്പെട്ട വികാരങ്ങൾ പുകയുന്ന അഗ്നിപർവ്വതം പോലെയാണ്...

നല്ല ആഖ്യാനം ലക്ഷ്മി...

വരവൂരാൻ said...

മനോഹരമായ ശൈലി,അവതരണം നന്നായിട്ടുണ്ട്‌ അനുമോദനങ്ങൾ

ബിനോയ്//HariNav said...

കാലികപ്രസക്തിയുള്ള ചില വിഷയങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ ജാഗ്രത പതിവിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു പലപ്പോഴും ആസ്വാദനത്തിന്റെ ലോലവശം നഷ്ടപ്പെടുത്തുന്നുണ്ട്. ശ്രീഹരിയും വികടശിരോമണിയും പ്രകടിപ്പിച്ച അഭിപ്രായത്തോട് എനിക്കും യോജിപ്പ്. അവര്‍ക്കു കൊടുത്ത മറുപടിയും വായിച്ചു. നന്ദി.

Jayasree Lakshmy Kumar said...

അങ്ങിനെ തന്നെ വേണം ബിനോയ്. നമ്മൾ കൂടുതൽ ജാകരൂകരാകുക തന്നെ വേണം. മുംബൈ ആക്രമണം പോലുള്ള ഒരു ഭീകരാക്രമണത്തിന്റെ ഒരു വൈഡ് ആങ്കിൾ ചിത്രം നമ്മുടെ മുന്നിലുള്ളപ്പോൾ ഈ കഥയിൽ പറഞ്ഞതു പോലുള്ള ഒരു ചെറിയ ക്ലിപ്പിന് പ്രസക്തി കുറയുന്നു. ഒരു സമാധാനജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നിട്ടും ആളുകൾ ഭീകരസംഘടനകളിലേക്കും വിധ്വംസകപ്രവർത്തനങ്ങളിലേക്കും എത്തിപ്പെടുന്നതിന് പലകാരണങ്ങളുണ്ടാകാം. ചെറുപ്പക്കാർക്ക്, അവരിലേക്ക് ഫീഡ് ചെയ്യപ്പെട്ട കുറേ കാര്യങ്ങളോ ചെറുപ്പത്തിന്റെ തിളപ്പോ ആകാം. പക്ഷെ ഒരു ചാവേറാകാൻ മനസ്സാ തയ്യാറാകുന്നവരുടെ സൈക്കോളജി എന്താണ്. തന്റെ ബാക്കിയുള്ള ജീവിതവും പ്രിയപ്പെട്ടവരുടെ മുഖങ്ങളും എല്ലാം അവരെ പുറകോട്ട് പിടിച്ച് വലിക്കാൻ സാധ്യതയുള്ള കാരണങ്ങളാണ്. അതിനെ ഓവർക്കം ചെയ്യാൻ കഴിയുന്നവനാണ് യദാർത്ഥ ചാവേർ എന്നുള്ള ധാരണ തന്നെയാണല്ലോ ഈ സംഘടനകൾ, ഇത്തരക്കാർ സ്വന്തം കുടുംബബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവരാണെന്ന് ഉറപ്പു വരുത്തുന്നത്. ഞാൻ ഇപ്പറഞ്ഞ കാര്യം ഏതെങ്കിലും സിനിമയിലേയോ പുസ്തകത്തിലേയോ ഉദ്ധരണിയല്ല. ഖസബ് എന്ന, രക്ഷപ്പെട്ട ഒരു ചാവേർ തന്നെ പറഞ്ഞതാണ്. കുടുംബത്തിൽ നിന്നും വഴക്കിട്ടു മാറി നിൽക്കുന്ന ചെറുപ്പക്കാരേയും ഈ ഭീകരസംഘടനകൾ മുതലെടുക്കുന്നു. പക്ഷെ മരണത്തിലേക്ക് നടന്നു കയറുന്ന ഒരു ചാവേറിന്റെ മനസ്സോ? ജീവിക്കാൻ അൽ‌പ്പമെങ്കിലും കൊതി ബാക്കിയുള്ളവർ അതിനു യോഗ്യരല്ല. ഇവിടെ ഖസബ് ആ ഭീകരസംഘടനയുടെ ഒരു നല്ല സെലക്ഷൻ അല്ല എന്നാണ് എനിക്കു തോന്നുന്നത്. മരണത്തിൽ നിന്നും രക്ഷപ്പെട്ട അയാൾ, വീണ്ടും ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു, സ്വന്തം കുടുംബത്തെയോർത്ത് വിലപിക്കുന്നു [വാർത്തകൾ പ്രകാരം] ഒരു പക്ഷെ ഇതു വരെ മരണമടഞ്ഞ പല ചാവേറുകളും, അങ്ങിനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ ഇങ്ങിനൊക്കെ തന്നെ വിലപിച്ചേനേ.

ഈ കഥയിൽ പറഞ്ഞു വന്ന പോലത്തെ, അവസാന ഭാഗത്തെ ആ ട്വിസ്റ്റ് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതു തന്നെ. കഥയിലെ ആളുടെ ലക്ഷ്യം ഒരിക്കൽ മരണപ്പെട്ടു പോയ [ ഒരു ഭീകരാക്രമണത്തിലൂടെയാവാം] തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിപ്പെടുക എന്നതാണ്. അതിനയാൾ ഒരു പ്രതികാരമാർഗ്ഗം സ്വീകരിക്കുന്നു. പ്രതികാരം അയാൾക്കൊരു മാർഗ്ഗം മാത്രമാണ്. അതിലൂടെയല്ലെങ്കിലും അയാൾ ലക്ഷ്യം കൈവരിക്കും.മരിക്കുക എന്ന ലക്ഷ്യമുള്ള അയാളെ പോലെ, തികഞ്ഞ ചാവേർ യോഗ്യതയുള്ള മറ്റൊരാൾ ഇല്ല തന്നെ. പക്ഷെ ചാവേറിനു വേണ്ട മറ്റൊരു യോഗ്യതയായ, അയാൾക്ക് കൽ‌പ്പിച്ചു കൊടുത്ത മാർഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കുക എന്നതിൽ നിന്നും, അയാളുടെ മനസ്സാക്ഷി അയാളെ അവസാനത്തെ ഒരൊറ്റ നിമിഷത്തിൽ വ്യതിചലിപ്പിക്കുന്നു. അപ്പോഴും അയാൾ അയോഗ്യൻ. പക്ഷെ അതും അസംഭവ്യം തന്നെ.

പറഞ്ഞു വന്നത്, ഭീകരാക്രമണങ്ങളും ഭീകരത എന്നു പേരില്ലാതെ നടക്കുന്ന ആക്രമണങ്ങളും അടിച്ചമർത്തലുകളും എല്ലാം കൂടുതൽ ചാവേർ മനസ്സുകളെ സൃഷ്ടിക്കുകയാണ്. ഇസ്രായേൽ പാലസ്തീൻ പ്രശ്നത്തിന്റെ അനന്തരഫലമായി ഇപ്പോൾ എത്രയധികം ചാവേർ മനസ്സുകൾ അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും! ആക്രമണത്തിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ശവക്കൂമ്പാരങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന അവരുടെ മനസ്സിൽ എന്തെല്ലാമായിരിക്കും.

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു... നന്നായി വരച്ചിട്ടിട്ടുന്ടു... മുമ്പ് മുച്ചീട്ട് കളിയു മായോക്കെ എന്തെങ്കിലും ബന്ധം? :)

Jayasree Lakshmy Kumar said...

മുമ്പ് മുച്ചീട്ട് കളിയു മായോക്കെ എന്തെങ്കിലും ബന്ധം? :)
ഹ ഹ. ആ ചോദ്യം എനിക്ക് സത്യമായിട്ടും ഇഷ്ടപ്പെട്ടു. വളരേ അടുത്ത ബന്ധമാണ് പകൽക്കിനാവൻ. ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകളിലൂടെ. കളിയെ കുറിച്ചുള്ള അധികവിവരണത്തിലേക്ക് പോകാഞ്ഞതും അതിനെ കുറിച്ചുള്ള എന്റെ ‘തികഞ്ഞ അറിവ്’ കാരണമാ

Malayali Peringode said...

ഉം....
നന്നായി ട്ടോ!

അപ്പോ.....
ഒരു കമെന്റു വെച്ചാല്‍....!!! :D

സജി said...

ലക്ഷ്മി..
ഇനി ഈ കഥ ഞങ്ങളുടെയാണ്..(ഞങ്ങള്‍ക്കുള്ള കഥയാണ്)

ഞങ്ങള്‍ക്കു വിടൂ‍...
വിശദീകരിച്ചു സമയം കളയാതെ ഇനിയും നല്ല കഥകളെഴുതൂ....
കതയെഴുതാനറിയാത്തഞങ്ങള്‍ വിമര്‍ശിച്ചു രസിക്കട്ടെ...

Jayasree Lakshmy Kumar said...

വിട്ട് തന്നിരിക്കുന്നു അച്ചായാ.. പക്ഷെ എന്റെ കുഞ്ഞിനെ എടുത്തിട്ടമ്മാനമാടല്ലേ..

ഇങ്ങിനെ ചില വിവരണങ്ങൾ ദൌർഭാഗ്യകരമാണെന്നറിയാഞ്ഞല്ല. ശരിയായി വായിക്കപ്പെടുക ഒരു ഭാഗ്യമാണ്. അങ്ങിനെ അല്ലാതെ വരുന്നത്, എഴുത്തിൽ ഉദ്ദേശിച്ച കാര്യങ്ങൾ വേണ്ട വിധം വായനക്കാരിലേക്കെത്തിക്കുന്നതിലുള്ള എഴുത്തുകാരന്റെ പരാജയമാകാം.പക്ഷെ ആദ്യം വരുന്ന കമന്റുകളുടെ ചുവടു പിടിച്ചു പോകുന്ന ഒരു വായനാരീതി ബ്ലോഗിൽ ചുരുക്കമായെങ്കിലും കാണുന്നുണ്ട് എന്നതിനാലാണ് ഇത്തരം കമന്റുകൾക്ക് മറുപടി കൊടുക്കേണ്ട ഗതികേട് വരുന്നത്. ക്ഷമ

വികടശിരോമണി said...

സജി പറഞ്ഞതാണ് പോയന്റ്.

Jayasree Lakshmy Kumar said...

'വെറുതേ ‘നന്നായി’എന്നു മാത്രം പറഞ്ഞ് പോകുന്നതിലും നല്ലത് ഒരു ചർച്ചയുണ്ടാക്കുകയാണ് എന്ന എന്റെ ഉദ്ദേശ‌(അ)ശുദ്ധി ലക്ഷ്‌മ്യേട്ത്തിക്ക് മനസ്സിലായില്ലെന്നു തോന്നുന്നു.'

എന്റെ മറ്റൊരു പോസ്റ്റിലെ ഈ കമന്റ് ഓർക്കുന്നു [ചർച്ചയിൽ ഞാൻ ഔട്ട് ആണെന്നറിയാം]

നന്ദി

Calvin H said...

ഹുയ്യോ ഇതിനിടയില്‍ ഇവിടെ ഇത്രക്കൊക്കെ സംഭവിച്ചോ?
ഇതാണ് കമന്റ് ട്രാക്കണം ട്രാക്കണം എന്ന് വിവരമുള്ളവര്‍ പറഞ്ഞുവെച്ചിട്ടൂള്ളത് :)

ഒരു കഥയ്ക്ക് അനുബന്ധമായി അതിന്റെ രാഷ്‌ട്രീയത്തെക്കൂറീച്ച് കണ്‍‌സ്ട്രക്റ്റീവ് ആയ ചര്‍ച്ചകള്‍ നടക്കേണ്ടത് ആവശ്യമല്ലേ ലക്ഷ്മീ? കഥാകാരന്‍ കഥയെഴുതുന്നത് സമൂഹത്തില്‍ ഇടപെടല്‍ നടത്താന്‍ വേണ്ടി കൂടിയല്ലേ?
അതോ ഞാനൊരു കവി മാത്രമാണ് എന്ന് സധൈര്യം പ്രഖ്യാപിച്ച നെരൂദയുടെ വഴി എല്ലാ എഴുത്തുകാരും സ്വീകരിക്കേണം എന്നുണ്ടോ?

കമന്റ് വിഷയത്തില്‍ നിന്നും മാറിപ്പോവാന്‍ കാരണമായെങ്കില്‍ ക്ഷമ ചോദിക്കുന്നു

നിരക്ഷരൻ said...

മുച്ചീട്ടുകളിയും, നാടകുത്തും, പന്നിമലത്തുമൊക്കെ ഉണ്ടാകുമെന്ന് കരുതിയാണ് ഓടി വന്നത്. പക്ഷെ എത്തിപ്പെട്ടത് മറ്റൊരു തലത്തിലാണ്. കൊള്ളാം ലക്ഷ്മീ.

ഓ:ടോ‍:- ഈ പാമരന്‍‌ന്ന് പറയുന്ന ചങ്ങായി ഒരു പ്രതിഭാസം തന്നാണല്ലേ ? :) ഞാന്‍ ഡിസ്ട്രിക്‍ട് വിട്ടു :)

വിജയലക്ഷ്മി said...

katha ishttappettu..pala jeevithangaliloodeyulla oru yaathra..aashamsakal!

Sands | കരിങ്കല്ല് said...

ഞാന്‍ പതിവു പോലെ വൈകി... :(

ഇഷ്ടായീ ട്ടോ :)

ആഗ്നേയ said...

ലക്ഷ്മീ,ഞാന്‍ മുന്‍പു ലക്ഷ്മിടെ കവിതാബ്ലോഗ്ഗേ ശ്രദ്ധിച്ചിരുന്നുള്ളു..അന്ന് ആ “സാക്ഷ്യം”കണ്ടതില്‍പ്പിന്നെ ഇടക്കുവരണമെന്നോര്‍ത്തെങ്കിലും വിട്ടുപോയി..ഇന്നൊരിരിപ്പിനിരിന്നു കുറേ വായിച്ചു..വല്ലാതെ ഇഷ്ടമായി ഓരോന്നും..വല്ലാത്ത ഒരനുഭവം ആയിരുന്നു..കമന്റ്സിലൂടെ കുറേ പുലിബ്ലോഗുകളിലും പോയി.ബ്ലോഗ്ഗില്‍ കയറി വര്‍ഷം ഒന്നായിട്ടും ഞാന്‍ പലരേം കണ്ടിട്ടില്ലെന്നതോര്‍ത്ത് സങ്കടം തോന്നി...
ഒരുപാട് നന്നായി ലക്ഷ്മീ..ഇനീം പോരട്ടെ..:-)ആശംസകള്‍...
ഓഫ്..ലക്ഷ്മി പറഞ്ഞതുപോലെ ഒരു പോസ്റ്റിനെ വളര്‍ത്താനും,നശിപ്പിക്കാനും കമന്റ്സ് മതി..:-)പല നല്ല പോസ്റ്റുകളും(എന്റെയല്ലേ) ആദ്യം വന്നു കമന്റിട്ടവരില്‍ തൂങ്ങി പിറകേ വരുന്നവര്‍ നശിപ്പിക്കുന്നത് വിഷമത്തോടെ കണ്ടിട്ടുണ്ട്...എഴുതിക്കഴിഞ്ഞാല്‍ രചന അനുവാചകന് വിട്ടുകൊടുക്കുക,പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ അവരെ അനുവദിക്കുക എന്നൊരു ധര്‍മ്മം എഴുതിയ ആള്‍ക്കുണ്ടെങ്കിലും ചിലതിലെല്ലാം ഒരു വിശദീകരണം കൂടിയേ തീരു എന്നു തോന്നിപ്പോകുന്നു.ഇടക്കെങ്കിലും..

രാജീവ്‌ .എ . കുറുപ്പ് said...

ലെക്ഷ്മി ചേച്ചി വായിക്കാന്‍ വൈകി പോയി, സൂപ്പര്‍, കിടിലന്‍, കിണ്ണന്‍, അമറന്‍, ലെക്ഷ്മി ചേച്ചി നീണാള്‍ വാഴട്ടെ

Jayasree Lakshmy Kumar said...

ശ്രീഹരി...‘ഒരു കഥയ്ക്ക് അനുബന്ധമായി അതിന്റെ രാഷ്‌ട്രീയത്തെക്കൂറീച്ച് കണ്‍‌സ്ട്രക്റ്റീവ് ആയ ചര്‍ച്ചകള്‍ നടക്കേണ്ടത് ആവശ്യമല്ലേ ലക്ഷ്മീ?‘ അതു തന്നെയാനല്ലോ നടന്നതും. സത്യമായിട്ടും ഞാനൊരു പരാതി പറഞ്ഞതല്ല കെട്ടോ. അങ്ങിനെയൊക്കെ ഡിസ്കസ് ചെയ്യേണ്ടി വന്നത് എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടുമാകാം. നന്ദി വീണ്ടും വന്നതിന്.:)

നിരക്ഷരൻ...സത്യം. പാമരൻ ഒരു പ്രതിഭാസം തന്നെ. സന്ദർശനത്തിന് നന്ദി

വിജയലക്ഷ്മിച്ചേച്ചി....നന്ദി

സാൻഡ്സ്.....നന്ദി

ആഗ്നേയ...ഈ പിന്തുണക്ക് പ്രത്യേകനന്ദി ആഗ്നേയ.

കുറുപ്പേ...സന്ദർശനത്തിന് നന്ദി. എന്നെ ശപിക്കാതെ. എനിക്ക് നീണാൾ വാഴാൻ അശേഷം ആഗ്രഹമില്ല

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...

നിങ്ങളുടെഎഴുത്തുകള്‍ ഓരോന്നും ശ്രദ്ധിക്കാറുണ്ട്...പുതു പോസ്റ്റുകള്‍ ഉണ്ടാവുമ്പോള്‍
അറിയിക്കുമല്ലോ?....
ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗില്‍ നിങ്ങളുടെ മിക്കബ്ലോഗ് ലിങ്കുകളും ചേര്‍ത്തിട്ടുണ്ട് ...
നിങ്ങളുടെ അറിവിലുള്ളമികച്ചബ്ലോഗുകള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കുമല്ലോ?
സസ്നേഹം.
ദിനേശന്‍വരിക്കോളി.

annamma said...

ഇപ്പോൾ നടക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ തൽക്കാലജയം ആർക്കായാലും അത് തൽക്കാലത്തേക്ക് മാത്രമാണ്. തലമുറകളിലായി കത്തിപ്പടരാനുള്ള തീയാണ് ഇപ്പോൾ അവിടെ വർഷിച്ചു കൊണ്ടിരിക്കുന്നത്. ഒന്നിനു പത്തായി..പത്തിനു നൂറായി..
nannayittundu ലക്ഷ്മീ

Sureshkumar Punjhayil said...

Manoharam Chechy. Best wishes.

അരുണ്‍ കരിമുട്ടം said...

അതേ വായിച്ച് വന്നപ്പോള്‍ അയാളുടെ അടുത്ത് ചൂതുകളിക്കാന്‍ ഞാനും ഉള്ളപോലെ ഒരു തോന്നല്‍.അവസാനം പൊട്ടിത്തെറി ശബ്ദം കേട്ടപ്പോള്‍ രക്ഷപെട്ട ഒരു പ്രതീതി.
നന്നായിട്ട് അവതരിപ്പിച്ചല്ലോ ചേച്ചി

തെന്നാലിരാമന്‍‍ said...

നല്ല അവതരണം... നല്ല പോസ്റ്റ്‌

ഹന്‍ല്ലലത്ത് Hanllalath said...

എന്തായിരുന്നു അയാളുടെ ഉള്ളില്‍..?
ലോകത്തോടുള്ള പകയോ..??

ധൃതി കൂടിപ്പോയെന്ന് എനിക്കു തോന്നുന്നു...
അവതരണത്തില്‍ സൂക്ഷ്മത പുലര്‍ത്താന്‍ അടുത്ത സൃഷ്ടിയില്‍ കഴിയട്ടെ...
ആശംസകള്‍.

വീകെ said...

ചാവേറാവാനുള്ള യോ‍ഗ്യത അയാൾക്കുണ്ടായിരുന്നില്ല.പക്ഷെ തിരിച്ചു ചെന്നാലും അതു തന്നെയായിരിക്കും അവസ്ഥ.

ആശംസകൾ.......

ശ്രീഇടമൺ said...

നല്ല എഴുത്ത്...
ആശംസകള്‍...*

Sapna Anu B.George said...

നല്ല കഥ ലക്ഷ്മീ

sojan p r said...

sarikkum ee kadha vayichappol kittiya feeling apoorvamanu..valare nalla rachana..aasamasakal

വശംവദൻ said...

നല്ല കഥ, ആശംസകള്‍