Saturday 7 June 2008

suicide or murder???

ചൂട്ടുകറ്റ വീശി, തീ കെടാതെ സൂക്ഷിച്ചു നടന്നു കണാരന്‍. ഗ്രാമമിപ്പോഴും ഉറക്കത്തിലാണ്. വൃശ്ചികത്തിലെ ആ തണുത്ത വെളുപ്പാന്‍‌കാലത്ത് ആകെ ഒരാട്ടവും അനക്കവും കണ്ടത് മാരാത്തു മാത്രമാണ്. മാരാര്‍ അമ്പലത്തില്‍ പോകാനുള്ള തയ്യാറടുപ്പിലാവും. നാലുമണിയുടെ ട്രെയിന്‍ ദൂരെ പുഴക്കു മുകളിലുള്ള പാളത്തിലൂടെ കടന്നു പോയി. അങ്ങിങ്ങുള്ള ചീവീടുകളുടെ ശബ്ദമൊഴിച്ചാല്‍ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലായി.

ചെമ്പകത്തറ വീടിന്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍.

തൊടിയിലൂടെ മാര്‍ജ്ജാരപാദനായി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് വെട്ടമുണ്ട്. പെട്ടെന്ന് കാല്‍ എന്തിലോ തട്ടി. ഒഴിഞ്ഞ ഒരു പാട്ട വലിയ ശബ്ദമുണ്ടാക്കി ദൂരെ തെറിച്ചു വീണു. കണാരനൊന്നു നിന്നു. ശബ്ദം കേട്ട് കാരണവരുണര്‍ന്നാല്‍ ആകെ ജഗപൊക. കുറച്ചു നേരം നിന്ന്, വീടിനകത്തു നിന്നും അനക്കമൊന്നുമില്ലെന്നുറപ്പു വരുത്തിയിട്ട് പതുക്കെ നടന്നു. നോട്ടം വീടിന്റെ പിന്‍‌വാതിലിലുറപ്പിച്ച് വീടിനു പുറകിലെ തൊഴുത്തിന്റെ നിഴല്‍ പറ്റി നീങ്ങിയ കണാരന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക്ക് ഇട്ട പോലെ നിന്നു. ഒരു വലിയ ആര്‍ത്തനാദം കണാരനറിയാതെ തൊണ്ടയില്‍ നിന്നു പുറപ്പെട്ടു. വീടുണര്‍ന്നു

ആദ്യം പിന്‍‌വാതില്‍ തുറന്ന് പുറത്തു ചാടിയത് കാരണവരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ. കൂടെ വേലക്കാരി കൊച്ചമ്മിണിയും. വാ തുറന്ന് കണ്ണും തുറിപ്പിച്ച് നില്‍ക്കുന്ന കണാരനെ കണ്ട് അവര്‍ ഞെട്ടി. കണാരന്റെ നോട്ടം തറച്ച ദിക്കിലേക്കു നോക്കിയപ്പോള്‍, മുന്‍പേ കണാരനില്‍ നിന്നും കേട്ടതിനു സമാനമായ ആര്‍ത്തനാദം അവരില്‍ നിന്നും പുറപ്പെട്ടു. കാരണവരുണര്‍ന്നു, നാടുണര്‍ന്നു. നങ്ങേലിയുടെ, കണ്ണു തുറിച്ച് നാവു പുറത്തേക്കു നീട്ടിയ മട്ടില്‍ തൂങ്ങി നില്‍ക്കുന്ന ജഡത്തിനു ചുറ്റും നാട്ടുകാര്‍ കൂടി. ഇത് ആത്മഹത്യയോ കൊലപാതകമോ?!!

ഈയിടെ പ്രിയതമനെ പിരിയേണ്ടി വന്നു നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ഛു കൊടുത്തതിനു പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവരെയും പോലെ നങ്ങേലിക്കുമറിയാം. സ്വന്തം കൈകൊണ്ട് കൊന്നില്ലെങ്കിലെന്താ. കൊല്ലിച്ചില്ലേ? എന്നും ചെമ്പകത്തറവീടിനു വേണ്ടി അടിമപ്പണി ചെയ്തിട്ടും, അവസാ‍നം കണ്ണില്‍ ചോരയില്ലാതെ ആ കാരണവര്‍..നീലാണ്ടനെ പിരിഞ്ഞതിനു ശേഷം അമര്‍ഷത്തിന്റേതോ സങ്കടത്തിന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം നങ്ങേലിയുടെ കണ്ണുകളില്‍ എന്നും നിഴലിച്ചിരുന്നു. നങ്ങേലിയുടേയും നീലാണ്ടന്റേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേര്‍ വിളിച്ച ‘നാനി’ എന്നു പേരുള്ള മകളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. പക്ഷെ എന്തു ചെയ്യാം, ചെമ്പകശ്ശേരിത്തറയിലെ കെട്ടുപാടുകളില്‍ നിന്ന് ഒരിക്കലും വിടുതലുണ്ടായിരുന്നില്ലല്ലൊ നങ്ങേലിക്ക്. എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ലാ എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല

സ്ഥലത്തെ പ്രധാന പണക്കാരിലൊരാളും സ്ഥാനിയുമായിരുന്നു ചെമ്പകത്തറ കാരണവര്‍. എല്ലാവരോടും വളരെ സൌഹാര്‍ദ്ദപരമായ സമീപനം. ജാതിമതഭേദങ്ങളോ പണത്തിന്റെ ഏറ്റക്കുറച്ചിലോ നോക്കാതെ എല്ലാവരോടും സഹകരിക്കും. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തിനാ, നാട്ടിലുള്ളവര്‍ക്കെല്ലാം കാരണവരെ കാണുന്നതേ പേടിയാണ്. കഴിവതും കാരണവരെ ഒഴിഞ്ഞു നടക്കും എല്ലാവരും. ഇനി അബദ്ധത്തില്‍ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടു പോയാല്‍ തന്നെ ഒന്നു ചിരിച്ചു കാട്ടി വലിയ വര്‍ത്തമാനത്തിനൊന്നും ഇടകൊടുക്കാതെ എങ്ങിനെയെങ്കിലും രക്ഷപ്പെടും. ‘അട്ടറക്കണ്ണന്‍’ എന്നും ‘കരിങ്കണ്ണന്‍’ എന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കാരണവര്‍, നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും അതു ദോഷത്തിലേ ഭവിക്കൂ എന്നതാണതിനു കാരണം.ഫലം വരാന്‍ അധികം താമസവും ഉണ്ടാകാറില്ല.

നാണിയുടെ, കൊത്തിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുമായി കാരണവരുടെ കണ്ണില്‍ വന്നു പെട്ട അന്ന് ‘ഇത് കുറെ ഉണ്ടല്ലൊ നാണ്യേ’ എന്നൊരൊറ്റ വാചകമേ കാരണവര്‍ പറഞ്ഞുള്ളു. അന്നു വൈകുന്നേരത്തിനുള്ളില്‍ പതിനെട്ടു കോഴിക്കുഞ്ഞുങ്ങളും കാക്ക, പരുന്ത് തുടങ്ങിയവയ്ക്ക് ആഹാരമായി എന്നു മാത്രമല്ല, വെറുതെ നടന്ന തള്ളക്കോഴിയും വൈകുന്നേരമായപ്പോഴേക്കും കഴുത്തു പിരിഞ്ഞ് ചത്തു വീണു.

മത്തായി മാപ്ലേടെ, നിറയെ കായ്ച്ചു നിന്നിരുന്ന അടക്കാമരം, നല്ല വേനല്‍ക്കാലത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അതിലെ കടന്നു പോയ കാരണവര്‍ ‘ഹ! ഈ കവുങ്ങങ്ങു ശെമട്ടനായി നില്‍പ്പുണ്ടല്ലൊ’ എന്നു പറഞ്ഞതിനു ശേഷമാണത്രേ.

മൃഗങ്ങളുടേയും മരങ്ങളുടേയും കാര്യം പോകട്ടെ, മനുഷ്യരുടെ കാര്യമോ!!മറിയാമ്മച്ചേടത്തിയുടെ ഇളയ മോന്‍ പീറ്റര്‍ ബൈക്ക് വാങ്ങിയതിനു ശേഷമുള്ള ആദ്യസവാരിക്കിടെ തന്നെ കാരണവരുടെ മുന്നില്‍ ചെന്നു പെട്ടു. ബൈക്കിനെ തൊട്ടു തലോടി ‘ഇവനാളൊരു സുന്ദരക്കുട്ടപ്പനാണല്ലോടാ, ഇവന്റെ പുറത്തിരുന്നു നീയിങ്ങിനെ പോകുന്നതു കാണാനൊരു ചേലുണ്ട്’ എന്നു പറഞ്ഞതിനു ശേഷം അവിടെ നിന്നും ഓടിച്ചു പോയ പീറ്ററിന്റെ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് ഛിന്നഭിന്നമായി പോയതുംകൈകാല്‍ ഒടിവുകളോടെ പീറ്റര്‍ ആറു മാസത്തോളം ആസ്പത്രിയില്‍ കിടന്നതും വേറേ കഥ. ‘ഇത്രയും നാള്‍ ഈ വഴിയില്‍ കൂടി നടന്നിട്ടും ഇങ്ങിനെയൊരു മരം ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്ന് പറവൂര്‍ ഭരതന്‍ ശൈലിയില്‍ പീറ്ററും ‘കാര്‍ന്നോര്‍ കണ്ണു വച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ അത്ഭുതം’ എന്ന് മറിയാമ്മച്ചേടത്തിയും ആത്മഗതം ചെയ്തു.

ഇത്തരം പേടികള്‍ നാട്ടിലെല്ലാവരുടേയും ഉള്ളിലുണ്ടെന്നതില്‍ കാരണവര്‍ ഉള്ളാലെ സന്തോഷിക്കുകയും ആ പേടി ആസ്വദിക്കുകയും ചെയ്തിരുന്നു, പുറമേ അതു കാണിച്ചില്ലെങ്കിലും. എന്തിനേറേ പറയുന്നു, വീട്ടുകാരത്തി ഭാര്‍ഗ്ഗവിയമ്മക്കു വരെ കാരണവരുടെ കരിങ്കണ്ണ് പേടിയാണ്. ഏക്കറുകണക്കിനുള്ള നെല്‍പ്പാടങ്ങളിലെ കാര്യങ്ങളൊന്നും കാരണവരെ കൊണ്ട് നോക്കി നടത്തിക്കാറേ ഇല്ല ഭാര്‍ഗ്ഗവിയമ്മ. തൊടിയിലെ പച്ചക്കറികൃഷിയോ, തടിച്ചു കൊഴുത്തു നില്‍ക്കുന്ന കന്നുകാലികളേയോ എന്തിനധികം പറയുന്നു, നട്ടു നനച്ചു വളര്‍ത്തുന്ന പൂച്ചെടികളെ പോലുമോ കാരണവരൊന്നു നോക്കിയാല്‍ ഭാര്‍ഗ്ഗവിയമ്മക്കു പേടിയാണ്. നങ്ങേലിയുടെ കാര്യത്തിലാണെങ്കില്‍ ഭാര്‍ഗ്ഗവിയമ്മക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നതുമാണ്. എന്നും പത്തു ലിറ്റര്‍ പാല്‍ തരുന്ന നങ്ങേലിയെങ്ങാന്‍ കാരണവരുടെ കണ്ണില്‍ പെട്ടാല്‍..പ്രത്യേകിച്ചും പ്രസവാനന്തരമുള്ള ശുശ്രൂഷകളാല്‍ നങ്ങേലിയങ്ങു തടിച്ചു കൊഴുത്തിരിക്കുന്ന സമയത്ത്.

ഭാര്‍ഗ്ഗവിയമ്മ എത്രയൊക്കെ കരുതലെടുത്തിട്ടും അവസാനം നങ്ങേലി കാരണവരുടെ കണ്ണില്‍ വന്നു പെടുകയും വേണമെന്നു വച്ചിട്ടല്ലെങ്കിലും ‘ഇവളങ്ങു തടിച്ചു കൊഴുത്തല്ലോ’ എന്ന് കാരണവര്‍ പറയുകയും അതു കേട്ട് ഭാര്‍ഗ്ഗവിയമ്മ ഞെട്ടുകയും ആ ഞെട്ടല്‍ കാരണവര്‍ ഉള്ളാലെ ആസ്വദിക്കുകയും ചെയ്തു.

അതിന്റെ പിറ്റേ ദിവസം അതിരാവിലെയാണ് നങ്ങേലി തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കറവക്കാരന്‍ കണാരന്‍ കണ്ട് ഞെട്ടിയത്

37 comments:

Jayasree Lakshmy Kumar said...

ഈ മരണം ആത്മഹത്യയോ കൊലപാതകമോ??? നാട്ടുകാര്‍ ഒരു ആക്ഷന്‍ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും, ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ കേസിന്റെ ഗതിയെ മാറ്റിമറിച്ചേക്കാന്‍ ഇടയുള്ളതിനാല്‍ കേസ് സി.ബി.ഐ ക്ക് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്

കനല്‍ said...

ഈ കഥ ആ കാരണവരെങ്ങാനും വായിച്ചിട്ട് “ ഹ കൊള്ളാല്ലോ ലഷ്മിയേ...”
എന്ന് പറഞ്ഞിരുന്നീങ്കില്‍ ?


എന്തായാലും ഞാനതു പറഞ്ഞിരിക്കുന്നു

തണല്‍ said...

ആത്മഹത്യയ്ക്കും
കൊലയ്ക്കുമിടയിലൂടെ
ആര്‍ത്തനാദം പോലെ
പായുന്ന ജീവിതം.

Unknown said...

കൊള്ളാം ഗ്രാമീണമായ ജീവിതത്തിന്റെ തീക്ഷമായ തലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സംഭവ
ബഹുലമായ ഒരു ആവിഷകരണം
കാരണവരും കാണാരനും നങ്ങെലിയും മനസില്‍ നിറയുന്നു

മൂര്‍ത്തി said...

കനല്‍ പറഞ്ഞത് ഞാനും പറയുന്നു...:)

വേണു venu said...

പാവം കാരണവരു്. പറഞ്ഞു പറ്ഞ്ഞു് എല്ലാവരും കൂടി കാരണവരൊന്നു നോക്കാനോ മിണ്ടാനോ ഒക്കാത്ത പരുവത്തിലാക്കി. ഇതൊക്കെ കണ്ടും കേട്ടു് നങ്ങേലി ആത്മഹത്യ ചെയ്തതാവാനാണു് സാധ്യത.:)

Sands | കരിങ്കല്ല് said...

ലക്ഷ്മിചേച്ചീ...

എന്റെ മൂക്കിന്റെ ഭാവി പരിഗണിച്ച് ഞാന്‍ കാര്യമായി ഒന്നും പറയുന്നില്ല...

എന്തായാലും നന്നായി ചിരിച്ചു. ഇതു ഡീപ് തമാശ ആണു ചേച്ചീ... (And unlike the muttanaadu one, in this the suspense stayed till the end.. giving a laughter at the end)

ഒന്നുകില്‍ എനിക്കു മാത്രമേ സംഭവം പിടികിട്ടിയിട്ടുള്ളൂ... (ആരുടെയും കമെന്റില്‍ മനസ്സിലായ പോലെ ഇല്ല)

അല്ലെങ്കില്‍ എന്റെ ബുദ്ധിക്കെന്തോ കുഴപ്പമുണ്ട്. (രാവിലെ എഴുന്നേറ്റതേ ഉള്ളൂ, കുറച്ചു കഴിഞ്ഞ് ഒന്നൂടെ വായിച്ചുനോക്കാം)

ഇത്തിരി കടുത്തു പോയിട്ടോ. :) എന്നാലും കിടിലന്‍ ഭാവന. :)

കരിങ്കല്ലു.

അതിനു്‌ മാത്രം ഉറപ്പൊക്കെ ഉണ്ടായിരുന്നോ ... തൊഴുത്തിന്റെ ഉത്തരത്തിന്നു്‌? ;)

ഞാന്‍ വക്രബുദ്ധിയാണെന്നു ഇപ്പോഴെങ്കിലും സമ്മതിച്ചോ? (ചേച്ചി എന്നേക്കാളും വക്രബുദ്ധിയാണല്ലേ.. ;) )

And really a nice post. Sathyam parayunnathinnu ente mookkidichu parathiyaalum virodham illa.. :) - very good one.

Jayasree Lakshmy Kumar said...

മറുപടി ഇട്ട എല്ലാവര്‍ക്കും നന്ദി

ഇപ്രാവശ്യം സാന്‍ഡ്സിനെ നല്ല നടപ്പിനു വെറുതെ വിട്ടു. എന്റെ അമ്മാമ്മ[അച്ചാമ്മ] പറഞ്ഞ് അറിഞ്ഞ ഒരു കാര്യം തന്നെയാണ് സാന്‍ഡ്സ് ഞാനെഴുതിയത്. അമ്മാമ്മയുടെ ചെറുപ്പത്തില്‍ കരിങ്കണ്ണനായ ഒരു കാരണവരുണ്ടായിരുന്നതും അങ്ങേരുടെ തൊഴുത്തില്‍ ഒരു നങ്ങേലി [ഹ ഹ. സസ്പെന്‍സ് ഞാന്‍ പൊട്ടിക്കുന്നില്ല] തൂങ്ങി മരിച്ചു എന്നതും സത്യം. ഞാന്‍ അല്‍പ്പം പൊടീസ് ആന്‍ഡ് തൊങ്ങത്സ് ചേര്‍ത്തു:)

Sands | കരിങ്കല്ല് said...
This comment has been removed by the author.
കുഞ്ഞന്‍ said...

ഹഹ..

എന്തായാലും മുഴച്ചുനില്‍ക്കുന്നത് ആ സസ്പെന്‍സ്..സത്യം..ഞാങ്കരുതിയത് ...അങ്ങിനെയൊരു ചിന്തയ്ക്ക് വക നല്‍കാതെ വളരെ സൂക്ഷ്മായി കഥ പറയുന്നു. മാജിക്കുകാരന്‍ മാജിക്കിനിടയില്‍ ആളുകളെ ശ്രദ്ധതിരിക്കാനായി പല കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യാറുണ്ട് അങ്ങിനെയുള്ള ഒരു ഒടി വിദ്യയാണ് ലക്ഷ്മി കരിങ്കണ്ണിലൂടെ വായനക്കാരെ ശ്രദ്ധതിരിക്കുന്നത്. അഭിനന്ദനങ്ങള്‍..!

Sands | കരിങ്കല്ല് said...

ഹ ഹ ... കൊള്ളാം...
അപ്പൊ എല്ലാം മനഃപൂര്‍വ്വമാണല്ലേ.. :)

അമ്മാമ്മയാണല്ലേ വക്രബുദ്ധി?

Jayasree Lakshmy Kumar said...

കുഞ്ഞന്‍...നന്ദി.

സാന്‍ഡ്സേ....എന്റെ അമ്മമ്മേ പറഞ്ഞാല്‍ വീണ്ടും ഇടി. അമ്മാമ്മ ഇങ്ങിനെ രസകരമായ ഒരുപാടു കാര്യങ്ങളും കഥകളും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ അതില്‍ വക്രത ചേര്‍ത്തതു ഞാനാ കെട്ടൊ. പാവം അമ്മാമ്മ അല്ല

ശ്രീവല്ലഭന്‍. said...

കൊള്ളാം കഥ. :-)

ഓ.ടോ:
ഇതു വായിച്ചപ്പോള്‍, ഇങ്ങനെയുള്ള ഒരു അപ്പൂപ്പനെ ഇന്ത്യ -പാകിസ്ഥാന്‍ യുദ്ധകാലത്ത് ഒരു മലയാളി മേജര്‍ കാശ്മീരില്‍ കൊണ്ടുപോയ കഥ ഓര്‍മ വരുന്നു. പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഈ അപ്പൂപ്പനെ ഉപയോഗിക്കാം എന്ന് വിചാരിച്ചാണ് കൊണ്ടു പോയത്. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ മേജര്‍ കാണിച്ചു കൊടുക്കുമ്പോള്‍ അപ്പൂപ്പന്‍ പറയും
" ഹൊ എന്തൊരു യമണ്ടന്‍ വിമാനമാടാ കൂവേ" അപ്പഴേ വിമാനം അടിച്ചു താഴെ വീഴും.

അങ്ങനെ അപ്പൂപ്പന്‍- മേജര്‍ ടീം കുറെ വിമാനം വീഴ്ത്തി കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍റെ ഒരു ചെറിയ വിമാനം വളരെ ഉയരത്തിലൂടെ പോയി. മേജര്‍ കാണിച്ചു കൊടുത്തു. അപ്പൂപ്പന് വിമാനം കാണുന്നില്ല. പിന്നേം കാണിച്ചു കൊടുത്തു. കുറച്ചു നേരം ആയപ്പോള്‍ അപ്പൂപ്പന്റെ ഉച്ചത്തിലുള്ള ആത്മഗതം. "അല്ലേലും എന്‍റെ മോനേ, നിന്‍റെ ഒരു കാഴ്ച ശക്തി"

(പിന്നെ എന്ത് പറ്റി എന്നുള്ളത് ഊഹിക്കാന്‍ വിടുന്നു)

ഗോപക്‌ യു ആര്‍ said...

നല്ല ശൈലി..നല്ല കധ..ഇത്തരമൊരാള്‍ എന്റെ നാട്ടിലുമുണ്ടായിരുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"‘ഇത്രയും നാള്‍ ഈ വഴിയില്‍ കൂടി നടന്നിട്ടും ഇങ്ങിനെയൊരു മരം ഇവിടെ ഇല്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ "

ഇത്രയും നാള്‍ ബൂലോകത്തു നടന്നിട്ടും ഇങ്ങിനെ ഒരു കഥകണ്ടില്ലല്ലോ, ഇതുപോലൊരു കഥാകാരിയും. കഥയുടെ ചേലു കണ്ടോ.. കഥ പറയുന്നെങ്കില്‍ ഇങ്ങിനെ പറയണം,അല്ലാ എഴുതണം. കയ്യിണ്റ്റെ...... വേണ്ടാ.. (ഒ.ടോ. കയ്യിണ്റ്റെ കാര്യം വെറുതെ വിടുന്നു. കാലൊടിഞ്ഞാല്‍മര്യാദക്ക്‌ ഒരിടത്തിരുന്ന് വരക്കും, അല്ലെങ്കില്‍ എഴുതും. അപ്പോള്‍ഞങ്ങള്‍ക്കൊക്കെ നല്ല കഥകള്‍ വായിക്കാം, ചിത്രങ്ങള്‍ കാണാം. അപ്പോള്‍ കയ്യൊടിഞ്ഞാല്‍ നഷ്ടം ഞങ്ങള്‍ക്കാണേ. )

ശ്രീ said...

സി.ബി.ഐ. യെ വിളിയ്ക്കണോ സത്യാവസ്ഥ തെളിയിയ്ക്കാന്‍?

;)

ഗീത said...

കഷ്ടം തന്നെ ആ നാനി ഇനി എന്തോ ചെയ്യും അച്ഛനും അമ്മയും ഇല്ലാണ്ടേ....

ലക്ഷ്മീ കഥ കൊള്ളാംട്ടോ.

സജി said...

ഹാ എന്തു നല്ല കഥ.....

(എനിക്കും ആ കാരണവരുടെ നാക്കാ..അനുഭവിക്കും നോക്കൊക്കോ)

Jayasree Lakshmy Kumar said...

ശ്രീ വല്ലഭന്‍...കഥ രസിപ്പിച്ചു :)

നിഗൂഡഭൂമി....അതേതാ ആ ആലുവാക്കാരന്‍ കരിങ്കണ്ണന്‍?

ജിത്തു....വെണ്ടാ..വേണ്ടാ...എന്റെ കാലൊരു പരുവമാക്കി. ഇനി കയ്യിന്റെ കാര്യം മിണ്ടിയാല്‍ ഇടി.

ശ്രീ...സി.ബി.ഐ അന്വേഷിക്കുന്നുണ്ട് ശ്രീ

ഗീതേച്ചി...ശരിയാട്ടൊ. നാനിയെ ഞാന്‍ ദത്തെടുത്താലോ എന്നാലോചിക്കുവാ

സജിഅച്ചായോ.... ‘കണ്ണേറു തട്ടിയെന്‍ കാലൊടിഞ്ഞു’ അതു കൊണ്ട് ഞാനിപ്പോള്‍ ഒരു നെറ്റ് വര്‍ക്കിനകത്താ. ജപിച്ച ചരടുകളുടെ ഒരു നെറ്റ് വര്‍ക്കിനകത്ത്. അതു കടന്ന് ഇനി ഒരു കരിങ്കണ്ണും അകത്തേക്ക് വരില്ല. ബു ഹ ഹ...

ബഷീർ said...

ആദ്യം മുതല്‍ അവസാനം വരെ വായിച്ചു

പിന്നെ അവസാനം മുതല്‍ ആദ്യം വരെയും..

ഇത്‌ ലോക്കല്‍ പോലീസ്‌ അന്വേഷിച്ചാല്‍ മതി.

നന്നായി.. ഈ ഗ്രാമീണ- കരിങ്കണ്ണന്‍ കാര്‍ന്നോരും -നങ്ങേലിയും

കാലമാടന്‍ said...

"ചെമ്പകത്തറ വീടിന്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍."
"ഈയിടെ പ്രിയതമനെ പിരിയേണ്ടി വന്നു നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ഛു കൊടുത്തതിനു പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവരെയും പോലെ നങ്ങേലിക്കുമറിയാം... എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ലാ എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല"
-----------------------------------------
ശരിക്കും ഒരു സസ്പെന്‍സ് ഉണ്ടാക്കി, കേട്ടോ...
നല്ല പോസ്റ്റ്... തുടക്കം മുതല്‍ ഒടുക്കം വരെ, രസിച്ചു വായിച്ചു...
ഭാവുകങ്ങള്‍...
("കനലി"ന്‍റെ കമന്‍റ് എനിക്കിഷ്ടപ്പെട്ടു.)
-----------------------------------------
"കണ്ടവരില്ലേ? കേട്ടവരില്ലേ? ഈ തസ്കരവീരനെ പിടികൂടണ്ടേ?"

Sureshkumar Punjhayil said...

Good work... Best Wishes...!

കുരാക്കാരന്‍ ..! said...

കൊള്ളാംട്ടോ

മൃതി said...

ആത്മഹത്യയായാലും കൊലപാതകമായാലും മരണത്തിന്റെ മടിയില്‍ അവസാനിച്ചതു നന്നായിട്ടുണ്ട്.

B Shihab said...

ലക്ഷ്മി, കഥ കൊള്ളാം .

കഥാകാരന്‍ said...

ലക്ഷ്മീ, കഥ നന്നയിട്ടൊണ്ടു കെട്ടോ.. ഒരു ബലാല്‍....ക്കഥയും ഈ കഥയും ഒരേ പാറ്റണില്‍ തന്നെയാണെങ്കിലും , അവസാനം വരെ നങ്ങ്യേലി രഹസ്യമായി തന്നെ നില്‍ക്കുന്നു....

OpenThoughts said...

നല്ല കഥ ...
ശൈലിയും കൊള്ളാം ..

സസ്നേഹം,
നവാസ്

ഹേമാംബിക | Hemambika said...

കൊള്ളാം ..എന്നാലും മമ്മുട്ടി കൈയും വീശി കേസ് തെളിയിക്കാന്‍ വരുമെന്ന് വെറുതെ നോം വിചാരിച്ചു .

joice samuel said...

നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

poor-me/പാവം-ഞാന്‍ said...

ayyo chechi,
titles ellam pedippikkunnathannello, pinne enginyaa vaayikkya?
With regards
www.manjaly-halwa.blogspot.com

simy nazareth said...

കിടിലം കഥ :-) ഇഷ്ടപ്പെട്ടു. നല്ല എഴുത്തും..

രസികന്‍ said...

ഹെഡ്ഡിംഗ് കണ്ടപ്പോൾ പേടിച്ചുപോയി
ഹഹ നന്നായിരുന്നു
ആശംസകൾ

Jayasree Lakshmy Kumar said...

കമന്റ്സ് ഇട്ട എല്ലാവർക്കും നന്ദി.

പാവം ഞാൻ ചേട്ടാ..ചരട് ജപിച്ചു തരാട്ടോ

മനീഷ് said...

നന്നായിരിക്കുന്നു...
സി ബി ഐ റിപ്പോര്ട്ട് പെട്ടെന്ന് ഒന്നു വന്നിരുന്നെന്കില്‍ ......

Anonymous said...

കാരണവര്‍ ആള് കൊള്ളമെല്ലോ ...പാവം നങേലി
നന്നായിട്ടുണ്ട് ..

തറവാടി said...

തുടക്കം കേമം :)

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു... നന്നായിരിക്കുന്നു.
ആശംസകള്‍...........