Thursday, 29 May 2008

ഒറ്റപ്പെട്ട ശബ്ദം

‘ഇത് ആതുരസേവാകേന്ദ്രമാണ്. സര്‍ക്കാര്‍ ആശുപത്രിയാണ്. അഞ്ചു കാശ് ഞാന്‍ ആര്‍ക്കും കൊടുക്കില്ല’ നവപിതാവ് തീര്‍ത്തു പറഞ്ഞു

‘ഓഹോ. അത്രക്കായോ? എന്നാല്‍ കാണിച്ചു തരാം’ എന്ന പ്രതിഷേധം മുഖത്തു നിറച്ച് നവജാത ശിശുവിന്റെ ഇളം വായില്‍, കുഞ്ഞിനെ കുളിപ്പിച്ച വെള്ളം തന്നെ പൊന്നും തേനുമാക്കിയിറ്റിച്ചു, [അമ്മയും അമ്മൂമ്മയുമായ] ഒരു അസിസ്റ്റന്റ് പതിച്ചി.

അതു കണ്ട് മനം നൊന്ത് ‘അനീതി’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, അമ്മ പോലുമായിട്ടില്ലാത്ത ഒരു വിദ്യാര്‍ത്ഥിനി.
ആ പ്രതിഷേധശബ്ദം മതിലുകളും പല പടികളും കടന്ന് മുകളിലേക്ക് പോകുമെന്നായപ്പോള്‍, ഭയന്നു ഏതൊക്കെയോ പടികള്‍, ഏതൊക്കെയോ മതിലുകള്‍. അസിസ്റ്റന്റ് വായ തുറന്നാല്‍ വല്ലാതെ നാറും അവിടമെല്ലാം. അവര്‍ വായ തുറക്കാതിരിക്കാന്‍ വായ്‌നാറ്റമൊന്നുമില്ലാത്ത ആ വിദ്യാര്‍ത്ഥിനിയുടെ വായ അടപ്പിക്കുക തന്നെ

അവള്‍ക്കു നേരേ വിരല്‍ ചൂണ്ടി അവര്‍ സംഘം ചേര്‍ന്ന് പാടി..’ [വിദ്യ]അഭ്യാസം തുടങ്ങിയല്ലേ ഉള്ളു, അപ്പോഴേക്കും വേണോ പെണ്ണായ നിനക്ക് ഈ തന്റേടം?!! ഈ നിഷേധം?!!‘

അവരുടെ ആ സംഘഗാനത്തിനിടയ്ക്ക് അവളുടെ ഒറ്റപ്പെട്ട ശബ്ദം ആരും കേള്‍ക്കാതെ പോയി

10 comments:

lakshmy said...

ഒറ്റപ്പെട്ട ശബ്ദമുണ്ടായിരുന്ന എന്റെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയ്ക്ക് ഈ ‘silly' കഥ

Sands | കരിങ്കല്ല് said...

എന്നാലും ആ കൊച്ചു കുഞ്ഞെന്തു പിഴച്ചു! :(
കാലം കലികാലം ...

നടന്ന സംഭവമാണോ???

ശ്രീ said...

ഇതു പോലെ ഉള്ള കുറച്ചു പേരെങ്കിലും വേണം.
:)

അശ്വതി/Aswathy said...

ഈ കഥ അത്ര സില്ലി അല്ല കേട്ടോ.
നന്നായിട്ടുണ്ട്. ചെറിയ വരികളില്‍ വലിയ കാര്യം.ഇഷ്ടപെട്ടു..

Balachandran cheeroth said...

സംഭവിച്ചതെങ്കില്‍ അതു മലയാള നാട്ടില്‍ത്തന്നെ. സംശയം ഇല്ല.

lakshmy said...

സാന്‍ഡ്‌സ്, ശ്രീ, അശ്വതി,ബാലചന്ദ്രന്‍..നന്ദി

സ്വന്തം കുഞ്ഞ് ആദ്യം നുണഞ്ഞിറക്കേണ്ടി വന്നത് അതിനെ തന്നെ കുളിപ്പിച്ച വെള്ളമാണെന്നത് കുഞ്ഞിന്റെ അമ്മക്ക് ഒരു പക്ഷെ ഈ ജന്മം മുഴുവ മറക്കാന്‍ കഴിയില്ലായിരിക്കാം, പക്ഷെ തേഞ്ഞു മാഞ്ഞു പോയ ഇക്കാര്യം മറ്റെല്ലാവരും മറന്നു. ഇത് വീണ്ടുമൊരു പോസ്റ്റ്മോര്‍ട്ടത്തിനു വേണ്ടി പോസ്റ്റിയതല്ല, ഇങ്ങിനെ ഒരു പോസ്റ്റ് എന്തെങ്കിലും ഒരു ചെയ്ഞ്ജ് ഉണ്ടാക്കുമെന്നും വിചാരിച്ചല്ല. ചില കാര്യങ്ങള്‍, ഒറ്റപ്പെട്ടു പോകാവുന്ന ചില ശബ്ദങ്ങളെ ഓര്‍മ്മപ്പെടുത്തി. അത്രേ ഉള്ളു

നിഗൂഢഭൂമി said...

shocked!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓഹ്, ഒറ്റപ്പെട്ട ശബ്ദങ്ങളാണ് കൂടുതലും...

rahim teekay said...

വിശ്വസിക്കാനാവുന്നില്ല.,
ഇത്ര ക്രൂരമോ ലോകം...

എങ്കിലും കേള്‍ക്കപ്പെടാതെ പോകുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ആശ്വാസകരം.

മലയാ‍ളി said...

ബ്ലോഗാന്‍ തുടങ്ങിയല്ലേ ഉള്ളു, അപ്പോഴേക്കും വേണോ പെണ്ണായ നിനക്ക് ഈ തന്റേടം?!! ഈ നിഷേധം?!!