Friday, 30 May 2008

ഒരു ബലാല്‍.....കഥ

വിശന്നു കണ്ണുകാണാന്‍ വയ്യാതെയാവും സ്കൂളില്‍ നിന്ന് ഓടി വരുന്നത്. പുസ്തകസഞ്ചി എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് അമ്മയെ അന്വേഷിക്കുമ്പോള്‍ അമ്മ എപ്പോഴും അവന്മാരുടെ അടുത്തായിരിക്കും. അവന്മാരെ അമ്മക്ക് വളരെ പ്രിയമാണ്. അന്നം മുടങ്ങാതെ അവന്മാര്‍ നോക്കുന്നുണ്ടെന്നത് സത്യം. ദൂരെ ജോലി ചെയ്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടിലെത്തുന്ന അച്ഛന്റെ പോക്കറ്റില്‍ അധികമൊന്നും കാണാറില്ല. അത് നികത്തുന്നതിവരാണത്രെ. എന്തൊക്കെയായാലും എനിക്കവന്മാരുടെ ഒരു മട്ടും മാതിരിയും തീരെ പിടിക്കാറില്ല. പേടിയുമാണ്. ഒരു തുള്ളി വെള്ളം കൊടുക്കാന്‍ പോലും ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോകാറില്ല. അവന്മാരെ ഇവിടെ വേണ്ടാ എന്ന് എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല. എനിക്കറിയില്ലെ ഇവിടെ വരുന്ന ഒറ്റപെണ്‍ജാതിയെ പോലും അവന്മാര്‍ വെറുതെ വിടാറില്ല എന്ന്

അമ്മയുടെ അമ്മായി അത്യാസന്ന നിലയിലാണെന്നതും അമ്മയ്ക്ക് അവരെ കാണാന്‍ പോകാതെ വയ്യ എന്നതും ശരി. പക്ഷെ ചെറിയ കുട്ടിയായ എന്നെ തന്നെ അവര്‍ക്കിത്തിരി വെള്ളം കൊണ്ടു പോയി കൊടുക്കണമെന്ന് അമ്മ പറഞ്ഞേല്‍പ്പിച്ചത് എന്തിനാണ്? വീട്ടില്‍ മൂത്ത ചേട്ടനുണ്ടല്ലോ. എന്നെക്കാള്‍ ആറു വയസ്സിനു മൂപ്പുള്ള ചേട്ടനല്ലേ അതിനു കൂടുതല്‍ നല്ലത്. പക്ഷെ ചേട്ടനും അവന്മാരെ കണ്ണെടുത്താല്‍ കണ്ടുകൂട എന്നെനിക്കറിയാം. അതു കൊണ്ടല്ലെ ഇന്നലെ ഞാനവര്‍ക്കു വെള്ളം കൊണ്ടുപോയി കൊടുക്കാന്‍ തുടങ്ങിയതും പിന്നെ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചതും. നാലുമാസത്തോളമാ ആ സംഭവത്തിനു ശേഷം എനിക്ക് സ്കൂളില്‍ പോകാന്‍ പറ്റാതായത്.

പ്രതീക്ഷിക്കാത്ത സമയത്ത് പിറകില്‍ നിന്നായിരുന്നു അവന്റെ ആക്രമണം. ഞാന്‍ മുഖമടിച്ച് വീണു പോയി. പറമ്പില്‍ നിന്ന മുറിക്കുറ്റിയില്‍ തട്ടി എന്റെ കാല്‍ മുറിഞ്ഞ് ചോര ഒഴുകി. ഒന്നലറിക്കരയാന്‍ വാ തുറന്നതാണ്. ശബ്ദം പുറത്തു വരുന്നില്ല. അവന്റെ ബലിഷ്ടമായ ശരീരം എന്റെ മുകളില്‍. പിറകെ അന്വേഷിച്ചു വന്ന ചേട്ടനാണ് എന്നെ അവന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുത്തി ആസ്പത്രിയില്‍ കൊണ്ടു പോയത്. വൈകുന്നേരം വീട്ടിലെത്തിയ അമ്മയ്ക്ക് അടിമുടി വഴക്കു കിട്ടി, ചേട്ടന്റെ പക്കല്‍ നിന്ന്

‘അമ്മ ഈ കുടുംബത്തിന്റെ പേരു നാറ്റിക്കുകയാണ്. എന്റെ കൂട്ടുകാര്‍ ഒരാള്‍ പോലും ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല. ബന്ധുക്കള്‍ പോലും വരാന്‍ മടിക്കുന്നു.’ ചേട്ടന്‍ ഒച്ചയിട്ടു.

പിറ്റെ ദിവസം തന്നെ അമ്മ ആ നാലു മുട്ടനാടുകളേയും വിറ്റു. അതോടെ ആടുകളുടെ ആ വൃത്തികെട്ട നാറ്റം വീട്ടില്‍ നിന്ന് പോയ്‌കിട്ടി

31 comments:

lakshmy said...

ഒരു ബലാല്‍ attempt ലെ victim എന്നു പറഞ്ഞ് ഇന്നും അവളുടെ ഹസ്‌ബന്റ് അവളെ കളിയാക്കുന്നു. കശ്മലന്‍

Sands | കരിങ്കല്ല് said...

സംഭവം കൊള്ളാം... പക്ഷേ എനിക്കെന്തോ ആദ്യമേ മനസ്സിലായി!

Off: പൊരിഞ്ഞ എഴുത്താണല്ലോ!! :)

lakshmy said...

ആദ്യമേ മനസ്സിലായീന്നൊക്കെ ചുമ്മാ ഗുണ്ട് പറയരുതു കെട്ടോ സാന്‍‌ഡ്‌സേ:1 [വേണ്ടാ. ഞാന്‍ എഴുത്തു നിറുത്തി]

Sands | കരിങ്കല്ല് said...

ശരി ശരി... ആദ്യത്തെ പാരഗ്രാഫില്‍ ലക്ഷ്മിയുടെ ഉദ്ദേശ്യം നടന്നെന്നു കൂട്ടിക്കോളൂ... ;)
എന്നാലും ആ പാരഗ്രഫ് കഴിയുമ്പോഴേക്കും എനിക്കൊരു ഐഡിയ ആയി... {എങ്ങനെ എന്നു ചോദിച്ചാല്‍ ഉത്തരമില്ല}

പിന്നെ.. എന്നിലെ വക്രബുദ്ധി ചെറിയൊരു ചോദ്യം ചോദിക്കുന്നുണ്ട്....
"കഥയില്‍ ചോദ്യമില്ല" എന്ന തത്വം പരിഗണിച്ച് ഞാന്‍ തല്ക്കാലം ആ കുനുഷ്ഠ് ചോദ്യം ഒഴിവാക്കുന്നു... ;)

lakshmy said...

please ask sands. i think i can answer you, bcoz this is not a story.actually it happened with one of my friends. and we laughed a whole night shift telling that. [i hope you wont ask me any questions which are to be sesored:)]

[sorry. on night shifts. no mal fonts available]

പൊറാടത്ത് said...

ലക്ഷ്മി.., ‘ബലാല്‍‘ കഥ എന്ന ലേബല്‍ കണ്ടപ്പോള്‍ വല്ല മുസ്ലീം പശ്ചാത്തലം കഥയിലുണ്ടാവും എന്നാ കരുതീത്. അതീ ‘ബലാല്‍...’ ആയിരുന്നു എന്ന് ചിന്തിയ്ക്കാനുള്ള വളഞ്ഞ ബുദ്ധി പോയില്ല. പിന്നെ, തുടക്കത്തില്‍ തന്നെ, വില്ലന്‍ കാള, പൂവന്‍ കോഴി, മുട്ടനാട് ഇവയിലേതെങ്കിലും ആയിരിയ്ക്കും എന്ന് എനിയ്ക്കും തോന്നിയിരുന്നു കേട്ടോ.. വക്രബുദ്ധി തീരെ ഇല്ലാത്തോണ്ടായിരിയ്ക്കും..!! എന്തായാലും സംഭവം കൊള്ളാം..

Sands | കരിങ്കല്ല് said...

ഞാന്‍ മറന്നു പോയി.. ;) [ഹ ഹ ഹാ]
സാരല്യ... ഒരു നിസ്സാര ചോദ്യല്ലേ... പോട്ടെ.. ;)

നോക്കൂ.. വക്രബുദ്ധി അല്ലാത്ത പൊറാടത്തിനു പോലും മനസ്സിലായി.. അപ്പൊ വക്രബുദ്ധിയായ എനിക്കു്‌ മനസ്സിലായതില്‍ അത്ഭുതമില്ലല്ലോ!

സൂര്യോദയം said...

ആദ്യഭാഗം വായിച്ചപ്പോള്‍ വല്ലാതെ തെറ്റിദ്ധരിച്ചു (അതായത്‌ താങ്കളുടെ ഉദ്യമം വിജയിച്ചു എന്ന് തന്നെ). അവസാനഭാഗമായപ്പൊഴെയ്ക്കും ഏകദേശരൂപം പിടികിട്ടിയിരുന്നു... കൊള്ളാം...

കുഞ്ഞന്‍ said...

ഹഹ

ഞാന്‍ കരുതി പൂവന്‍ കോഴിയായിരിക്കുമെന്ന്, അപ്പോള്‍ ചിന്തിചൂ പൂങ്കോഴിയെ മാത്രമായി ആരും വളര്‍ത്തില്ല, പക്ഷെ പിടയെമാത്രമായി വളര്‍ത്തുകയും ചെയ്യും. പിന്നെ തോന്നി പോത്തായിരിക്കുമെന്ന്. എന്നാലും അവസാനം എന്റെ അതിബുദ്ധിയെ പറ്റിച്ചു..ആട് മുട്ടനാട്... എല്ലാം ക്ഷ പിടിച്ചു എന്നാലും ആ ചേട്ടന്റെ ഡയലോഗ് അത് ഇത്തിരി പ്രാസം കൂടിപ്പോയിട്ടൊ.

lakshmy said...

എന്തെല്ലാം ദുരൂഹതകള്‍ ഒളിപ്പിച്ചു വച്ച് എഴുതിയതാ ഞാന്‍. അതെല്ലാം കൂടെ ആദ്യം തന്നെ പൊളിച്ചടുക്കി തന്നില്ലേ എല്ലാരും കൂടെ. ഞാന്‍ തീരുമാനിച്ചു, ഇനി ഞാന്‍ എഴുതില്ല:(

Sapna Anu B.George said...

കലക്കി ലക്ഷ്മീ.........നല്ല ഭാവന

Najeeb Chennamangallur said...

lakshmi,

വളരെ നന്നായി , എന്നാലും അവസാനം മുട്ടനാനെന്നു
പറയാതെ വായനക്കാറ്ക്ക് വിട്ടുകൊടുക്കമായിരുന്നു.
അതു വയിക്കുന്നവന്നു മനസ്സിലാകില്ലേ ?
തുടരുക
ആശംസകൾ

ബഷീര്‍ വെള്ളറക്കാട്‌ said...

കുഞ്ഞാ.. ഞാനും കരുതിയത്‌ അത്‌ തന്നെ..

മുട്ടനാടിനെ പ്രതീക്ഷിച്ചില്ല.. അതൊരു മുട്ടനടിയായിപ്പോയി..

ലക്ഷ്‌ മീ.. നന്നായിട്ടുണ്ട്‌.. കഥയും വീഴ്ചയും

തണല്‍ said...

:)

Areekkodan | അരീക്കോടന്‍ said...

ഈ പൊട്ടന്‌ ഒന്നും മനസ്സിലായില്ല.....അതോണ്ട്‌ അവസാനം എത്ത്യപ്പോ ഒന്നുംകൂടങ്ങട്ട്‌ വായിച്ച്‌.....ഇപ്പം എല്ലാം മനസ്സിലായി.
ഇഷടായിട്ടോ....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

പോസ്റ്റിന്റെ തലേക്കെട്ട് കണ്ട് ഏതാണ്ട് ഇച്ചീച്ചി കാര്യം വായിക്കാമെന്ന ഒരു ടിപ്പിക്കല്‍ മലയാളിയുടെ ആശയുമായി വന്ന എന്നെ ഇളിഭ്യനാക്കിയതിനു നന്ദി. ഇനിയും എഴുതണം . നന്നായി വാ...

lakshmy said...

'എന്നാലും അവസാനം മുട്ടനാനെന്നു
പറയാതെ വായനക്കാറ്ക്ക് വിട്ടുകൊടുക്കമായിരുന്നു'

അങ്ങിനെ മതിയായിരുന്നു അല്ലെ നജീബ്.ഛേ..
പക്ഷെ എന്നിട്ടും വലിയ ഗുണമൊന്നുമുണ്ടെഉ തോഉന്നില്ല. പലരും ആടിനേം കാളേനേം കോഴീനേം ഒക്കെ കയ്യില്‍ പിടിച്ചാ വന്നതു തന്നെ. ആകെ എനിക്കു കൂട്ടു സപ്ന മാത്രേ ഊണ്ടായൊള്ളു. നന്ദി സപ്ന

തണല്‍..ഈ തണലിലേക്കു ഇത്തിരി നേരം വന്നതിനു നന്ദി

അരീക്കോടന്‍, ഓര്‍മ്മകള്‍...ഞാന്‍ എഴുത്തു നിറുത്തുന്നു എന്നു പറഞ്ഞതു കൊണ്ട് കള്ളം പറഞ്ഞതല്ലേ മനസ്സിലായില്ലാന്നു:)
[സ്വകാര്യം] അതു ഞാനൊരു നമ്പറിട്ടതല്ലേ, ചമ്മിയിട്ട്. ആരോടും പറയണ്ടാ. ഞാന്‍ എഴുത്തു നിറുത്തുന്നൊന്നുമില്ല. ഇവിടെ വരുന്നവരെയൊക്കെ ഒരു വഴിക്കാക്കി കൊടുത്തോളാന്നു ഞാന്‍ മുകളിലെ പുള്ളിക്കാരനു വാക്കു കൊടുത്തിട്ടുണ്ട്

നിഗൂഢഭൂമി said...

റ്റൈട്ടില്‍ കണ്ടു ഞെട്ടി..എന്തൊ സൂത്രമുണ്ടെന്നു മനസ്സിലായി..സങ്ങതി ഉഗ്രന്‍!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നന്നായിട്ടുണ്ട് ലക്ഷമി

My......C..R..A..C..K........Words said...

balal kadha ishtappettu...

rahim teekay said...

തലക്കെട്ട് ചതിച്ചുകളഞ്ഞല്ലോ ലക്ഷ്മീ...

തലക്കെട്ട് പലരെയും ചതിക്കാറുണ്ട്..
കോളേജ് കാലത്ത് ചില കു'ബുദ്ധി'കള്‍ (ഞാനല്ലേ..) ഇടയ്ക്കിടെ ക്യാമ്പസ് പത്രം അച്ചടിച്ച് പിള്ളാര്‍ക്കിടയില്‍ വിറ്റ് പോക്കറ്റ് മണിയുണ്ടാക്കുമായിരുന്നു. തലക്കെട്ടിലെ സസ്പെന്‍സിലായിരുന്നു പോക്കറ്റിലേക്കുള്ള 'വരവി'നും‍ സ്പീഡ്.

ഒരിക്കലൊരു ഒന്നാം പേജ് തലക്കെട്ട്.
'രാജന്‍ സാറും വര്‍ഗീസ് സാറും തമ്മില്‍ തെറ്റി'
(രണ്ട്പേരും അവിടുത്തെ സീനിയര്‍ പ്രൊഫസര്‍മാര്‍. ഒരേ ഡിപ്പാര്‍ട്ടുമെന്‍റും)
'ഇവമ്മാര് അടിച്ചുപിരിഞ്ഞോ'ന്നും കരുതി പത്രം വാങ്ങിയവരെല്ലാം ചമ്മി.

ഏതോ ഒരു പ്രായംചെന്ന രക്ഷകര്‍ത്താവ് മീറ്റിംഗിനോ മറ്റോ വന്നപ്പോ 'രാജന്‍ സാറാ'ന്നുകരുതി വര്‍ഗീസ് സാറിന്‍റടുത്തുചെന്നതാ sensational news.

ശ്രീ said...

സന്ദീപ് പറഞ്ഞതു പോലെ സംഭവം ഇതു പോലെ എന്തോ ആയിരിയ്ക്കുമെന്ന് ആദ്യമേ തോന്നി... കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ കോഴികളെ ആണ് ഉദ്ദേശ്ശിയ്ക്കുന്നത് എന്ന് ആദ്യം കരുതി. എന്തായാലും എഴുത്ത് രസിപ്പിച്ചു.
:)

lakshmy said...

നിഗൂഡഭൂമി, അനൂപ്, ക്രാക് വേഡ്സ്, റഹിം, ശ്രീ...നന്ദി:)

..വീണ.. said...

ഹോ! മനുഷ്യനെ റ്റെന്‍ഷനടിപ്പിക്കാനായിട്ട് ഓരോന്ന്!!

ക്ലൈമാക്സ് വായിച്ചപ്പോളാ ഇത്തിരി സമാധാനം ആയത്..

ഗീതാഗീതികള്‍ said...

:)

Rasikan said...

ബ്ലോഗുകള്‍ തപ്പി നടന്ന രസികന്‍ വഴിയരികില്‍ ഏതോ മന്ത്രിയുടെ പരസ്യത്തിനു വേണ്ടി സ്ഥാപിത മായ ശിലാ ഫലകത്തില്‍ വിശ്രമിക്കുമ്പോഴാണ് ലക്ഷ്മിയുടെ മുട്ടനാടന്‍ കഥ കണ്ടത്

പ്രഥമ വരി തന്നെ വായിച്ചപ്പോള്‍ "ആരും കാണുന്നില്ലേ ഇതൊന്നും" എന്ന് ചോദിച്ച് , ചാടി എഴുന്നേറ്റ ഞാന്‍ മാരക ആയുധ മായ തൂലിക എടുക്കാന്‍ പോയതാണ് ,

നീ ഒന്നു അടങ്ങേടാ മോനേ എന്ന ഉള്‍വിളി ആയിരിക്കും അടുത്ത വരികളിലേക്ക് എത്തിച്ചത്

വല്ല കാളയോ പൊത്തോ ആയിരിക്കും നായകന്മാര്‍ എന്ന് കരുതിയ രസികനെ വീണ്ടും തെറ്റിച്ചത് ലക്ഷ്മി .........

ആശംസകള്‍

lakshmy said...

വീണ, രസികന്‍....എന്നെ കളിയാക്കീതാല്ലേ..എനിച്ചു മനസ്സിലായീട്ടോ:)[ചുമ്മാ തമാശ പറഞ്ഞതാണേ..]

ഗീതേച്ചി...കണ്ടതില്‍ ഒരുപാട് സന്തോഷം:)

Kunjipenne - കുഞ്ഞിപെണ്ണ് said...

:)പിന്നെ വരാം

shanavas konarath said...

pls visit my new blog

www.konarath.blogspot.com

regards,

shanavas

ജോയ്‌ പാലക്കല്‍ said...

കഥ നന്നായിരിക്കുന്നു..
വരയും..
നവവത്സരാശംസകള്‍!!

തൊട്ടാവാടി said...

സംഭവം കൊള്ളാം...

കലക്കി......

അടിപൊളി......

(ശരിക്കും നന്നായിരിക്കുന്നു ട്ടോ )

ആശംസകള്‍.